Image

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ രത്‌നം 2017 ഏപ്രില്‍ 22ന്

ജിമ്മി കണിയാലി Published on 13 March, 2017
ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ രത്‌നം 2017 ഏപ്രില്‍ 22ന്
ചിക്കാഗോ: കഴിഞ്ഞ വര്‍ഷം വളരെ വിജയകരമായി നടത്തപ്പെട്ട വനിതാരത്‌നം റിയാലിറ്റിഷോ ഈ വര്‍ഷവും നടത്തുവാന്‍ ചിക്കാഗോ മലയാളി അസോസിയേഷന്‍ തീരുമാനിച്ചു.

വനിതാരത്‌നം 2017 എന്ന് പേരിട്ടിരിക്കുന്ന ഈ റിയാലിറ്റിഷോയില്‍ 18നും 35നും ഇടയ്ക്ക് പ്രായമുള്ള വനിതകള്‍ക്ക് പങ്കെടുക്കാം. തങ്ങളുടെ കഴിവുകള്‍ പ്രകടമാക്കുവാനുള്ള വ്യത്യസ്തമായ റൗണ്ടുകള്‍ ഈ ഷോയിലുണ്ടാകും.

കൂടുതല്‍ പ്രൊഫഷ്ണല്‍ ആയ രീതിയില്‍ നടത്തുവാനുദ്ദേശിക്കുന്ന ഈ പരിപാടി ഏപ്രില്‍ 22 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ ബെല്‍വുഡിലുള്ള സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍വെച്ച് നടത്തപ്പെടും. വനിതാരത്‌നം 2017 ന്റെ ആങ്കര്‍ നിഷാ എറിക് മാത്യുവും, കോര്‍ഡിനേറ്റര്‍ സിബിള്‍ ഫിലിപ്പും ആണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും മറ്റ് സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും.

 ടാനിയ ബോട്ടിക്കും, എലൈറ്റ് കേറ്ററിംഗുമാണ് സ്‌പോണ്‍സര്‍മാര്‍. പ്രവാസി ചാനലും മഴവില്‍ എഫ്.എം.റേഡിയോയും ആണ് ഈ പരിപാടിയുടെ മീഡിയാ പാര്‍ട്ണര്‍മാര്‍.

പങ്കെടുക്കാനാഗ്രഹിക്കുന്ന വനിതകള്‍ 10ന് മുമ്പായി നിഷാ എറിക് (901 239 0556) മായോ സിബിള്‍ ഫിലിപ്പ്(630 697 2241) മായോ ബന്ധപ്പെടുക.

റിപ്പോര്‍ട്ട് : ജിമ്മി കണിയാലി

ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ രത്‌നം 2017 ഏപ്രില്‍ 22ന്ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ രത്‌നം 2017 ഏപ്രില്‍ 22ന്ചിക്കാഗോ മലയാളി അസോസിയേഷന്‍ വനിതാ രത്‌നം 2017 ഏപ്രില്‍ 22ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക