Image

വോട്ടിങ്‌ മെഷീനില്‍ തിരിമറി നടന്നിട്ടില്ലന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

Published on 14 March, 2017
വോട്ടിങ്‌ മെഷീനില്‍ തിരിമറി നടന്നിട്ടില്ലന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍

ലക്‌നോ: വോട്ടിങ്‌ മെഷീനില്‍ തിരിമറി നടന്നെന്ന്‌ ബി.എസ്‌.പി അധ്യക്ഷ മായാവതിയുടെ ആരോപണത്തെ തള്ളി തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍. 

വോട്ടി മെഷീനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും അതുകൊണ്ട്‌ തന്നെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ബി.ജെ.പി വോട്ടിങ്‌ യന്ത്രത്തില്‍ കൃത്രിമം കാണിച്ചതാണ്‌ ബഹുജന്‍ സമാജ്‌ പാര്‍ട്ടി നേരിട്ട തോല്‍വിക്ക്‌ കാരണമെന്നും പരാജയം സമ്മതിക്കാന്‍ തയ്യാറല്ലെന്നും മായാവതി അഭിപ്രായപ്പെട്ടിരുന്നു. 

ബാലറ്റ്‌ പേപ്പര്‍ വെച്ച്‌ ഉത്തര്‍പ്രദേശില്‍ വീണ്ടും തെരഞ്ഞെടുപ്പ്‌ നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷനോട്‌ മായാവതി ആവശ്യപ്പെട്ടിരുന്നു.

'വളരെ ഞെട്ടിക്കുന്ന തെരഞ്ഞെടുപ്പു ഫലമാണ്‌ പുറത്തുവന്നത്‌. ഇത്‌ അസ്വാഭാവികമാണ്‌. വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്‌. ഇലക്ട്രോണിക്‌ വോട്ടിങ്‌ മെഷീനില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടുകഴിഞ്ഞു. 

 ഇത്‌ ജനാധിപത്യത്തിന്മേലുള്ള വെല്ലുവിളിയാണ്‌. കിട്ടിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായത്‌ ബി.ജെ.പിക്ക്‌ വോട്ടര്‍മാരില്ലാത്ത പല പ്രദേശങ്ങളിലും ജയിച്ചത്‌ ബി.ജെ.പിയാണന്ന്‌  മായാവതി പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക