Image

ഡബ്ലിന്‍ കണ്‍വന്‍ഷന്‍

Published on 14 March, 2017
ഡബ്ലിന്‍ കണ്‍വന്‍ഷന്‍

      ഡബ്ലിന്‍: സെന്റ് ഗ്രിഗോറിയോസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ഡബ്ലിന്‍ കണ്‍വന്‍ഷന്‍ ഈ വര്‍ഷവും ഭക്ത്യാദരപൂര്‍വം നടത്തുന്നു. മാര്‍ച്ച് 30, 31, ഏപ്രില്‍ ഒന്ന് (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ സ്മിത്ത് ഫീല്‍ഡില്‍ ദേവാലയത്തിലാണ് കണ്‍വന്‍ഷന്‍. 

വ്യാഴം, വെള്ളി ദിവസങ്ങളില്‍ വൈകുന്നേരം ആറു മുതല്‍ രാത്രി ഒന്പതു വരെയും ശനി രാവിലെ ഒന്പതു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെയുമായിരിക്കും കണ്‍വന്‍ഷന്‍. നാട്ടില്‍ നിന്നുള്ള വൈദികര്‍ കണ്‍വന്‍ഷന് നേതൃത്വം നല്‍കും.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക