Image

ബുഗാട്ടിയില്‍ പറക്കുന്ന ദുബായ് പോലീസിന് ഗിന്നസ് റിക്കാര്‍ഡ്

Published on 14 March, 2017
ബുഗാട്ടിയില്‍ പറക്കുന്ന ദുബായ് പോലീസിന് ഗിന്നസ് റിക്കാര്‍ഡ്
ദുബായ്: ലോകത്തിലെ ഏറ്റവും വേഗതയേറിയ പോലീസ് പട്രോളിംഗ് വാഹനത്തിനുള്ള ഗിന്നസ് റിക്കാര്‍ഡ് ദുബായ് പോലീസിന് സ്വന്തം. ആഢംബര സ്‌പോര്‍ട്‌സ് വാഹനമായ ബുഗാട്ടി വെയ്‌റോണ്‍ ഉപയോഗിച്ചുള്ള പട്രോളിംഗാണ് ദുബായ് പോലീസിന് നേട്ടം സ്വന്തമാക്കി നല്‍കിയത്. 1000 ഹോഴ്‌സ് പവറുള്ള വാഹനത്തിന് മണിക്കൂറില്‍ 407 കീലോമീറ്റര്‍ വേഗത്തില്‍വരെ കുതിക്കാനാകും.

അമേരിക്കന്‍ പോലീസിന്റെ പേരിലായിരുന്നു നിലവിലുള്ള റിക്കാര്‍ഡ്. അമേരിക്കന്‍ പോലീസ് ഉപയോഗിക്കുന്ന ലംബോര്‍ഗിനി സ്‌പോര്‍ട്‌സ് കാറിന് മണിക്കൂറില്‍ 360 കിലോമീറ്ററാണ് വേഗത. ഈ റിക്കാര്‍ഡാണ് ഇപ്പോള്‍ ദുബായ് പോലീസ് പിന്നിലാക്കിയിരിക്കുന്നത്.

സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദുബായ് പോലീസ് ബുഗാട്ടി വെയ്‌റോണ്‍ പോലീസ് സേനയുടെ ഭാഗമാക്കിയത്. പട്രോളിംഗിനായി ലംബോര്‍ഗിനി, ഫെരാരി എഫ്എഫ്, മെഴ്‌സിഡസ് എസ്എല്‍സ്, നിസാന്‍ ജിടിആര്‍, റൗഷ് മസ്താംഗ്, ബെന്റ്‌ലി കോണ്ടിനന്റല്‍, ഔഡി, ആസ്റ്റണ്‍ മാര്‍ട്ടിന്‍ തുടങ്ങിയ ആഢംബര കാറുകളുടെ വന്‍ ശേഖരവും ദുബായ് പോലീസിനുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക