കണ്ണൂര്‍: കണ്ണൂരില്‍ മദ്രസ അധ്യാപകന് പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡനത്തിനിരയാക്കി. മുഴക്കുന്നിലാണ് 10, 8, 11 വയസുള്ള പെണ്‍കുട്ടികള്‍ പീഡനത്തിനിരയായത്. കേസില്‍ മദ്രസ അധ്യാപകനായ മുഹമ്മദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ വയനാട് തരുവണ സ്വദേശിയാണ്. പോക്സോ നിയമപ്രകാരം ഇയാള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തു.
പീഡനത്തെ സംബന്ധിച്ചു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടികളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനുശേഷമായിരുന്നു അറസ്റ്റ്. പീഡനം ഇയാള്‍ സമ്മതിച്ചതായാണ് പോലീസ് നല്കുന്ന വിവരം.
മദ്രസയിലെ മറ്റു പെണ്‍കുട്ടികള്‍ ഇയാളുടെ പീഡനത്തിനിരയായിട്ടുണ്ടോ എന്നു പോലീസ് പരിശോധിച്ചുവരികയാണ്.