Image

കോട്ടയം ഡിസിസി സെക്രട്ടറിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

Published on 14 March, 2017
കോട്ടയം ഡിസിസി സെക്രട്ടറിയുടെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു

 കോട്ടയം: കോട്ടയം ഡിസിസി സെക്രട്ടറി ജോബോയ് ജോര്‍ജിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി ആക്രമിച്ചതായി പരാതി. രാത്രി ഏഴോടെ കുടമാളൂര്‍ പുളിഞ്ചുവട്ടില്‍വച്ചായിരുന്നു ആക്രമണം. തലയ്ക്കു പരിക്കേറ്റ ജോബോയിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു പരിക്കേറ്റ ജോബോയിയെ നാട്ടുകാരാണ് ആശുപത്രിയിലാക്കിയത്. സംഭവമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടു. 

കാര്‍ ഓട്ടോയില്‍ ഇടിച്ചതുമായുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിനു പിന്നിലെന്നാണു സൂചന. പതിനഞ്ചോളം ആളുകള്‍ ചേര്‍ന്നാണ് തന്നെ ആക്രമിച്ചതെന്നും കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നെന്നും ജോബോയി ആരോപിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക