Image

ഫാമിലി കോണ്‍ഫറന്‍സ് ടീം ഇടവകകള്‍ സന്ദര്‍ശിച്ചു

വറുഗീസ് പ്ലാമൂട്ടില്‍ Published on 14 March, 2017
 ഫാമിലി കോണ്‍ഫറന്‍സ് ടീം ഇടവകകള്‍ സന്ദര്‍ശിച്ചു
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സിനെക്കുറിച്ച് അവബോധമുണ്ടാക്കുന്നതിനു കോണ്‍ഫറന്‍സ് ഭാരവാഹികള്‍ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങള്‍ സന്ദര്‍ശിച്ചു. ജൂലൈ 12 മുതല്‍ 15 വരെ പെന്‍സില്‍വേനിയയിലെ പോക്കണോസ് കലഹാരി റിസോര്‍ട്ട്‌സ് ആന്‍ഡ് കണ്‍വന്‍ഷന്‍ സെന്ററിലാണ് കോണ്‍ഫറന്‍സ് നടക്കുന്നത്. മാര്‍ച്ച് 5 ഞായറാഴ്ച സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് യോങ്കേഴ്‌സ്, സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഓഫ് എല്‍മോണ്ട്, സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബെല്‍റോസ് എന്നീ ദേവാലയങ്ങളിലാണ് കിക്കോഫ് സമമ്മളനങ്ങള്‍ നടന്നത്.

കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയില്‍, സുവനിയര്‍ ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസ്, സബ് എഡിറ്റര്‍ ഡോ. സോഫി വില്‍സന്‍, സുവനിയര്‍ കമ്മറ്റിയംഗമായ ജോര്‍ജ് വര്‍ഗീസ് എന്നിവര്‍ യോങ്കേഴ്‌സ് സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ നടത്തിയ കിക്കോഫില്‍ പങ്കെടുത്തു. വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം നടന്ന സമ്മേളനത്തില്‍ ഇടവക വികാരി ഫാ. ഫിലിപ്പ് സി. ഏബ്രഹാം കോണ്‍ഫറന്‍സ് ഭാരവവാഹികളെ സ്വാഗതം ചെയ്തു. കോണ്‍ഫറന്‍സ് വിജയിപ്പിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം എടുത്തു പറയുകയും എല്ലാവരും അതില്‍ ഭാഗഭാക്കുകളാകണമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. ജനറല്‍ സെക്രട്ടറി ജോര്‍ജ് തുമ്പയിലും ചീഫ് എഡിറ്റര്‍ എബി കുര്യാക്കോസും കോണ്‍ഫറന്‍സിനെക്കുറിച്ചും സുവനിയറിനെക്കുറിച്ചും വിശദമായി സംസാരിച്ചു. സുവനിയര്‍ പ്രസിദ്ധീകരണത്തിന് ഇടവക ട്രസ്റ്റി ബേബി മറ്റപ്പള്ളില്‍, സെക്രട്ടറി ജോജോ ചെറിയാന്‍, ഭദ്രാസന കൗണ്‍സില്‍ അംഗം ആല്‍വിന്‍ തോമസ്, മലങ്കര അസോസിയേഷന്‍ അംഗങ്ങളായ കെ. വി. തേമസ്, അനില്‍ ഏബ്രഹാം വര്‍ഗീസ് പി. ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ ഇടവകാംഗങ്ങള്‍ സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്തു.

കോണ്‍ഫറന്‍സ് ട്രഷറര്‍ ജീമോന്‍ വര്‍ഗീസ്, കോണ്‍ഫറന്‍സ് ഓണ്‍സൈറ്റ് കോ ഓര്‍ഡിനേറ്ററും സുവനിയര്‍ ഫൈനാന്‍സ് കമ്മറ്റിയംഗവുമായ സജി എം. പോത്തന്‍, അരുണ്‍ ജോസഫ് എന്നിവരാണ് സെന്റ് ബസേലിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് എല്‍മോണ്ടില്‍ നടന്ന കിക്കോഫ് സമ്മേളനത്തിനെത്തിയത്. വിശുദ്ധ കുര്‍ബ്ബനയ്ക്കു ശേഷം നടന്ന കിക്കോഫ് സമ്മേളനത്തില്‍ അന്നേ ദിവസം കുര്‍ബ്ബാനയര്‍പ്പിക്കുവാനെത്തിയ ഫാ. ചെറിയാന്‍ മുണ്ടാക്കല്‍ സ്വാഗതം ആശംസിച്ചു. ജീമോന്‍ വര്‍ഗീസ് കോണ്‍ഫറസിന്റെ വിവിധ വശങ്ങളെക്കുറിച്ചും സജി എം. പോത്തന്‍ സുവനിയറിനെക്കുറിച്ചും വിശദീകരിക്കുകയും കോണ്‍ഫറന്‍സ് കമ്മറ്റിക്കുവേണ്ടി ഇടവകയുടെ സ്‌നേഹത്തിനും സഹകരണത്തിനും നന്ദിപറയുകയും ചെയ്തു. ഇടവക ട്രസ്റ്റിയില്‍ നിന്നും ആദ്യത്തെ സുവനിയര്‍ കോംപ്ലിമെന്‍റ് സ്വീകരിച്ചു ഫാ. ചെറിയാന്‍ മുണ്ടാക്കല്‍ കിക്കോഫ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ഇടവക സെക്രട്ടറി ഈപ്പന്‍ സാമുവേലും സന്നിഹിതനായിരുന്നു.

സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ബല്‍റോസില്‍ നടന്ന കിക്കോഫ് സമ്മേളനത്തില്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് പ്രതിനിധികളായ സുവനിയര്‍ ബിസിനസ് മാനേജര്‍ ഡോ. ഫിലിപ്പ് ജോര്‍ജ്, ഭദ്രാസന കൗണ്‍സില്‍ അംഗം അജിത്ത് വട്ടശ്ശേരില്‍, സാമുവേല്‍ ഫിലിപ്പോസ് എന്നിവരാണ് പങ്കെടുത്തത്. ഇടവക വികാരി ഫാ. ദിലിപ് സ്വാഗതം ആശംസിക്കുകയും കോണ്‍ഫറന്‍സിനും സുവനിയറിനും എല്ലാ സഹായസഹകരണങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. അജിത് വട്ടശ്ശേരില്‍, ഡോ. ഫിലിപ്പ് ജോര്‍ജ്, സാമുവേല്‍ ഫിലിപ്പോസ് എന്നിവര്‍ കോണ്‍ഫറന്‍സിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചു. സജി ഏബ്രഹാം കൃതജ്ഞത പ്രകാശിപ്പിച്ചു. ഇടവക ഭാരവാഹികളും, ആത്മീയ സംഘടനകളുടെ പ്രതിനിധികളും അടക്കം എല്ലാ ഇടവകജനങ്ങളും സമ്മേളനത്തില്‍ സംബന്ധിക്കുകയും സഹായസഹകരണങ്ങള്‍ അറിയിക്കുകയും ചെയ്തു.

Family conference website - http://www.fyconf.org
Conference Site - https://www.kalahariresorts.com/Pennsylvania
 ഫാമിലി കോണ്‍ഫറന്‍സ് ടീം ഇടവകകള്‍ സന്ദര്‍ശിച്ചു
 ഫാമിലി കോണ്‍ഫറന്‍സ് ടീം ഇടവകകള്‍ സന്ദര്‍ശിച്ചു
 ഫാമിലി കോണ്‍ഫറന്‍സ് ടീം ഇടവകകള്‍ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക