Image

ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍

ബിനോയി കിഴക്കനടി (പി. ആര്‍. ഒ.) Published on 14 March, 2017
 ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍
ഷിക്കാഗോ: പ്രവാസി ക്‌നാനായക്കാരുടെ പ്രഥമ ദൈവാലയമായ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയില്‍, നോമ്പുകാല വാര്‍ഷിക ധ്യാനം, മാര്‍ച്ച് മാസം 17 വെള്ളിയാഴ്ച മുതല്‍ 19 ഞായറാഴ്ച വരെ നടത്തപ്പെടുന്നു. കുട്ടികള്‍ക്കും, യുവജനങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും പ്രത്യേക സെക്ഷനുകളായാണ് ധ്യാനം ഒരുക്കിയിരിക്കുന്നത്. വചന പ്രഘോഷണ രംഗത്ത് ഏറെ പ്രശംസനീയമായ രീതിയില്‍ സേവനം ചെയ്യുന്ന കെയ്‌റോസ് ധ്യാന ഗ്രൂപ്പ് അംഗങ്ങളാണ് ഈ കുടുംബ നവീകരണ ധ്യാനത്തിന് നേത്യുത്വം നല്‍കുന്നത്. ഫാ. അന്റിസണ്‍ ആന്റണിയുടെ നേത്യുത്വത്തില്‍ പീറ്റര്‍ ചേരാനല്ലൂര്‍, റെജി കൊട്ടാരം, ഷൈന്‍ തോമസ്, ജെറിന്‍ ജോബി, തെരേസാ ജോസഫ്, ജെനിറ്റ മാളിക, സ്റ്റീഫന്‍ കണ്ടാരപ്പള്ളില്‍, ബോണി തെക്കനാട്ട്, ബെഞ്ചമിന്‍ തെക്കനാട്ട്, ഏഞ്ചല്‍ തൈമാലില്‍, സിസില്‍ ചാഴികാട്ട്, നിധി മാത്യു, മായ ബിബി എന്നിവര്‍ ധ്യാനം നയിക്കുന്നു.

മാര്‍ച്ച് 17 വെള്ളിയാഴ്ച വൈകുന്നേരം 2:00 മുതല്‍ രാത്രി 9:00 മണി വരെയും, 18 ശനിയാശ്ച രാവിലെ 9:00 മുതല്‍ വൈകുന്നേരം 7:00 മണി വരെയും, 19 ഞായറാശ്ച രാവിലെ 9:00 മുതല്‍ വൈകുന്നേരം 5 മണി വരെയുമാണ് ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ചയും ഞായറാഴ്ചയും ഫൊറോനാംഗങ്ങളേവര്‍ക്കും കുമ്പസാരിച്ചൊരുങ്ങുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

യുവജന വര്‍ഷത്തിലെ നോമ്പുകാലത്തില്‍ നടത്തപ്പെടുന്ന ഈ ധ്യാനം ഫൊറൊനായിലെ എല്ലാ കുടുംബങ്ങളിലും കൂടുതല്‍ ദൈവാനുഗ്രഹത്തിന്റേയും നവീകരണത്തിന്റേയും കാരണമാകട്ടെയെന്ന് ഫൊറോനാ വികാരി വെരി റെവ. ഫാ. എബ്രാഹം മുത്തോലത്ത് അഭിപ്രായപ്പെട്ടു. ധ്യാനത്തില്‍ പൂര്‍ണ്ണമായും പങ്കെടുക്കുവാനും, ശനിയാഴ്ചയും, ഞായറാഴ്ചയും കുട്ടികളെ പങ്കെടുപ്പിക്കുവാനും ഏവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ബഹുമാനപ്പെട്ട വികാരി അച്ചന്‍ ഓര്‍മ്മിപ്പിക്കുന്നു.
 ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍ ഷിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഫൊറോന നോമ്പുകാല വാര്‍ഷിക ധ്യാനം മാര്‍ച്ച് 17 മുതല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക