Image

കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന്

ജോയിച്ചന്‍ പുതുക്കുളം Published on 14 March, 2017
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന്
മിസ്സിസാഗാ: കാനഡയിലെ മലയാളി നഴ്‌സുമാരുടേയും കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും കൂട്ടായ്മയായ കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്റെ (സി.എം.എന്‍.എ) ആനുവല്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന് ശനിയാഴ്ച വൈകിട്ട് 5.30-നു നാഷണല്‍ ബാങ്ക്വറ്റ് ഹാളില്‍ (National Banquet Hall, 7355 Torbvam Rd, Mississauga) വെച്ച് വിവിധ കലാപരിപാടികളോടെ നടത്തപ്പെടുന്നു.

കാനഡയിലെ മലയാളികളുടെ സാമൂഹ്യ-കലാ-സാംസ്കാരിക- ആരോഗ്യ മേഖലകളില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ സി.എം.എന്‍.എ ചെയ്തുവരുന്നു. ഡയബെറ്റിക് ഇന്‍ഫര്‍മേഷന്‍ സെഷന്‍, ഓര്‍ഗന്‍ ഡോണര്‍ ഇന്‍ഫര്‍മേഷന്‍ സെഷന്‍സ്, ബ്ലഡ് ഡോണര്‍ ക്ലിനിക്കുകള്‍, സഹായനിധി വിതരണങ്ങള്‍ തുടങ്ങിയ ഇവയില്‍ ചിലതു മാത്രമാണ്. പുതുതായി കുടിയേറുന്ന മലയാളി നഴ്‌സുമാര്‍ക്കുവേണ്ട മാര്‍ഗ്ഗ നിര്‍ദേശങ്ങളും, അവര്‍ക്ക് പുതിയ ജോലി സാധ്യതകളെപ്പറ്റി ചര്‍ച്ച ചെയ്യുന്നതിനുവേണ്ടിയുള്ള ബന്ധങ്ങള്‍ സൃഷ്ടിക്കാനുള്ള വേദിയായും സി.എം.എന്‍.എ പ്രവര്‍ത്തിക്കുന്നു.

ഈവര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ മുഖ്യാതിഥി ഹോണറബിള്‍ റൂബി സഹോട്ട എം.പി ആയിരിക്കും. ചടങ്ങില്‍ വച്ചു കാനഡയില്‍ ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച മലയാളി നഴ്‌സുമാര്‍ക്ക് ലോംഗ് സര്‍വീസ് അവാര്‍ഡുകള്‍ നല്‍കി ആദരിക്കുന്നതോടൊപ്പം വെരി റവ. പി.സി സ്റ്റീഫന്‍ കോര്‍എപ്പിസ്‌കോപ്പ മെമ്മോറിയല്‍ ബെനിഫാക്ഷന്‍ സമര്‍പ്പിക്കും.

ഇന്‍ര്‍നാഷണല്‍ സ്റ്റുഡന്റ്‌സ് ആയി കാനഡയില്‍ എത്തി പി.ആറിനുവേണ്ടി പരിശ്രമിക്കുന്നവര്‍ക്ക് സഹായമായി സി.എം.എന്‍.എ കനേഡിയന്‍ സിറ്റിസണ്‍ഷിപ്പ്, ഇമിഗ്രേഷന്‍ ആന്‍ഡ് റഫ്യൂജീസ് മിനിസ്റ്റര്‍ക്ക് സമര്‍പ്പിച്ച മെമ്മോറാണ്ടം ഫലംകാണുകയും രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ കാനഡയില്‍ ഉപരിപഠനം നടത്തുന്നവര്‍ക്ക് 30 പോയിന്റും, രണ്ടു വര്‍ഷത്തില്‍ കുറവ് ഉപരിപഠനം നടത്തുന്നവര്‍ക്ക് 15 പോയിന്റും ഗ്രാന്റ് ചെയ്യുവാനുള്ള തീരുമാനം ഉണ്ടായത് ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്‌സിന് പ്രയോജനം ചെയ്യുമെന്നതില്‍ സംശയമില്ല.

എറിക്ക എഡ്യൂക്കേഷന്‍ ആന്‍ഡ് ഇമ്മിഗ്രേഷന്‍ കണ്‍സള്‍ട്ടന്റുമായി സഹകരിച്ച് മിതമായ നിരക്കിലും, ട്രാന്‍സ്‌പേരന്റ് ആയും സ്റ്റഡി വിസ, പി.ആര്‍ ആപ്ലിക്കേഷന്‍സ്, വിസിറ്റിംഗ് വിസകള്‍ എന്നിവ ആവശ്യക്കാര്‍ക്ക് തരപ്പെടുത്തുന്നതിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ധാരണയായിട്ടുണ്ട്.

ഉദ്യോഗാര്‍ത്ഥികളായ നഴ്‌സുമാര്‍ക്കുവേണ്ടി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ടിപ്‌സ് ഫോര്‍ സക്‌സസ് ഇന്‍ ഇന്റര്‍വ്യൂസ് എന്ന പരിപാടിയും, ഫസ്റ്റ് ഹോം ബയേഴ്‌സിനുവേണ്ടി ഹോംലൈഫ് മിറക്കിള്‍ റിയാലിറ്റി ലിമിറ്റഡുമായി സഹകരിച്ച് Earn Firty Persent of the Byers Agents Commission to Furnish your home എന്ന പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പ്രയോജനം നഴ്‌സുമാരും സാധാരണ ജനങ്ങളും പ്രയോജനപ്പെടുത്തിവരുന്നു. നോര്‍ത്ത് വുഡ് മോര്‍ട്ടേജ് ലിമിറ്റഡുമായി സഹകരിച്ച് കുറഞ്ഞ നിരക്കില്‍ വീട് വാങ്ങുന്നതിനു വായ്പ തരപ്പെടുത്തുന്നതിനും ധാരണയായിട്ടുണ്ട്.

സി.എം.എന്‍.എ ജോയിന്റ് സെക്രട്ടറിയായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ച് റീജണല്‍ ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് ആയി പ്രമോഷനോടെ REITS-ന്റെ നോര്‍ത്ത് ഈസ്റ്റേണ്‍ റീജിയനിലേക്ക് സ്ഥലംമാറിപ്പോകുന്ന സെബാസ്റ്റ്യന്‍ തോട്ടിയാല്‍ ജോണിയെ സി.എം.എന്‍.എ ഭാരവാഹികള്‍ അനുമോദിച്ചു.

ഈവര്‍ഷത്തെ ഡിന്നര്‍ നൈറ്റിന്റെ മെഗാ സ്‌പോണ്‍സര്‍ ഫെയ്ത്ത് ഫിസിയോതെറാപ്പി ഇന്‍ക് (Faith physiotherapy Inc 1965 Cottvelle Blvd, Brampton, L6P228 ആണ്. മെഗാ സ്‌പോണ്‍സര്‍ എന്‍വലപ് സി.എം.എന്‍എയ്ക്കുവേണ്ടി ജോയിന്റ് സെക്രട്ടറി സെബാസ്റ്റ്യന്‍ തോട്ടിയാല്‍ ജോണി, ഫെയ്ത്ത് ഫിസിയോതെറാപ്പി ഉടമ ജോജന്‍ തോമസില്‍ നിന്നും സ്വീകരിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.canedianmna.com, ടിക്കറ്റിനു ബന്ധപ്പെടുക: മഹേഷ് മോഹന്‍ 647 703 4283, സെബാസ്റ്റ്യന്‍ 647 393 9919, സൂസന്‍ ഡീന്‍ കണ്ണമ്പുഴ 416 230 6347, സിനി തോമസ് 647 505 2720, ബോബി ഏബ്രഹാം 647 857 2723, അന്‍ഷാ നവീന്‍ 647 464 5432, ജിജോ സ്റ്റീഫന്‍ 647 535 5742, ഷീല ജോണ്‍ 416 562 5845, ലൂസി മാത്യു 416 805 4062, ആനി സ്റ്റീഫന്‍ 416 616 3248, ജോജോ ഏബ്രഹാം 647 960 8465.
കനേഡിയന്‍ മലയാളി നഴ്‌സസ് അസോസിയേഷന്‍ ഡിന്നര്‍ ആന്‍ഡ് റെക്കഗ്‌നേഷന്‍ നൈറ്റ് ഏപ്രില്‍ 22-ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക