Image

സര്‍ഗവേദിയുടെ പ്രണാമം

ജോര്‍ജ് ജോസഫ് Published on 24 February, 2012
സര്‍ഗവേദിയുടെ പ്രണാമം
മലയാളികളുടെ ഇടയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളും, ഭാഷാസ്‌നേഹിയും, എഴുത്തുകാരനും, വേദിയുടെ സഹയാത്രികനുമായ ഡോ. ജോസഫ് പോള്‍സന്റെ നിര്യാണണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നതിനായി, ഫെബ്രുവരി 26-ാം തീയതി ഞായറാഴ്ച വൈകുന്നേരം ആറുമണിക്ക് കേരള സെന്ററില്‍ സര്‍ഗവേദിയുടെ ആഭിമുഖ്യത്തില്‍ ഒരു യോഗം ചേരുന്നതാണ്. ഏതാണ്ട് 46 വര്‍ഷക്കാലം അമേരിക്കയില്‍ ജീവിച്ച ഡോ. പോള്‍സണ്‍ സാമൂഹ്യ സാഹിത്യ രംഗങ്ങളില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചയാളാണ്.

സ്വന്തം ജീവിതത്തിന്റെ പരുപരുത്ത യാഥാര്‍ത്ഥ്യങ്ങളുമായി ഏറ്റുമുട്ടുമ്പോഴും, നിറ ചിരിയും, നര്‍മ്മത്തിന്റെ മേമ്പൊടികളുമായി മാത്രമേ ഡോ. പോള്‍സണെ കാണാന്‍ കഴിയുമായിരുന്നുള്ളൂ. ആ പൊട്ടിച്ചിരിയുടെ നേര്‍ക്കാഴ്ചയാണ് 85 വര്‍ഷം നീണ്ട ഒരു ജീവിതം ധന്യമാക്കുന്നത്.

എറണാകുളം ഡിസ്ട്രിക്ടിലെ ഞാറക്കാട് സെന്റ് ജോസഫ് കാത്തലിക്ക് പള്ളിയില്‍ ശനിയാഴ്ച 11 മണിക്കാണ് അദ്ദേഹത്തിന്റെ ശവമടക്ക്(ഫെബ്രവരി 25).

കൂടുതല്‍ വിവരങ്ങള്‍ക്ക് : 011.91.485.2566247
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക