Image

നവമാദ്ധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍: സാര്‍വദേശീയ ഓര്‍മ ലേഖന മത്സരം

പി ഡി ജോര്‍ജ് നടവയല്‍ Published on 14 March, 2017
നവമാദ്ധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍: സാര്‍വദേശീയ ഓര്‍മ ലേഖന മത്സരം
ഫിലഡല്‍ഫിയ: ഓര്‍മ ( ഓവര്‍സീസ് റസിഡന്റ് മലയാളീസ് അസ്സോസിയേഷന്‍- ഇന്റര്‍നാഷണല്‍) ലോകമെമ്പാടുമുള്ള 18 വയസ്സു കവിയാത്ത മലയാളികള്‍ക്കായി ലേഖന രചനാ മത്സരം സംഘടിപ്പിക്കുന്നു. 

 ''നവമാദ്ധ്യമങ്ങള്‍ മലയാള നന്മകളെ മലിനമാക്കാതിരിക്കാനും സോഷ്യല്‍ മീഡിയായിലൂടെ ഉത്തമ മലയാണ്മയെ പരിപോഷിപ്പിക്കാനും മലയാളസമൂഹവും കേരള നിയമ സഭയും കൈക്കൊള്ളേണ്ട നടപടികള്‍'' എന്നതാണ് ലേഖന വിഷയം. 

സാഹിത്യാദ്ധ്യാപകര്‍ ഉള്‍പ്പെടുന്ന വിദഗ്ദ്ധ സമിതി ജേതാക്കളെ നിശ്ച്ചയിക്കും. രണ്ടായിരം വാക്കുകളില്‍ കവിയാത്ത ലേഖനം ഇംഗ്ലീഷിലോ മലയാളത്തിലോ ആകാം. രചനകള്‍ പി ഡി എഫ് ഫോമാറ്റില്‍ ഈമെയില്‍ വഴി ormaworld@yahoo.com
 
 (ഓര്‍മവേള്‍ഡ്@യാഹൂ.കോം) എന്ന ഈമെയിലില്‍ ലഭിക്കണം. 
sibymathew@gmail.comസിബിമാത്യൂ@ജിമെയില്‍.കോം) (എസ്സ് ഐ ബി വൈ എം ഏ റ്റി എച്ച് ഇ ഡ്ബ്ല്യൂ@ജിമെയില്‍.കോം) എന്ന ഈമെയിലിലും അയക്കണം. ലേഖനം ലഭിക്കേണ്ട അവസാന തിയതി 2017 ഏപ്രില്‍ 30 (ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ് റ്റൈം).

ഒന്നാം സമ്മാനം പതിനായിരത്തി ഒന്നു രൂപ, രണ്ടാം സമ്മാനം അയ്യായിരത്തി ഒന്നു രൂപ. മൂന്നാം സമ്മാനം രണ്ടായിരത്തി ഒന്നു രൂപാ. വിജയികള്‍ക്ക് സമ്മാനങ്ങള്‍ കേരളത്തില്‍ പൊതുചടങ്ങില്‍ വച്ചോ അതിനു സൗകര്യപ്പെടാത്തവര്‍ക്ക് അവര്‍ താമസ്സിക്കുന്ന സ്ഥലത്തെ ഓര്‍മാ സംഘടനാ പ്രതിനിധി മുഖേനയോ നല്‍കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍ (ലേഖനരചനാ കണ്‍വീനര്‍) സിബിച്ചന്‍ ചെമ്പ്‌ളായില്‍ (1-215-869-5604), പ്രസിഡന്റ് ജോസ് ആറ്റുപുറം (1-267-231-4643), ജനറല്‍ സെക്രട്ടറി പി ഡി ജോര്‍ജ് നടവയല്‍ (1-215-494-6420), ട്രഷറാര്‍ ഷാജി മിറ്റത്താനി, വൈസ്പ്രസിഡന്റുമാരായ ജോര്‍ജ് ഓലിക്കല്‍, ഫീലിപ്പോസ് ചെറിയാന്‍, തോമസ് പോള്‍, സ്‌പോക്‌സ്‌പേഴ്‌സണ്‍ വിന്‍സന്റ് ഇമ്മാനുവേല്‍, സെക്രട്ടറിമാരായ മാത്യൂ തരകന്‍, ക്രിസ്റ്റീ ജെറാള്‍ഡ്, അല്ലീ ജോസഫ്.

ഓര്‍മാവേള്‍ഡ്.കോം എന്ന വെബ്‌സൈറ്റില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാണ്. 


നവമാദ്ധ്യമങ്ങള്‍ക്ക് കടിഞ്ഞാണ്‍: സാര്‍വദേശീയ ഓര്‍മ ലേഖന മത്സരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക