Image

വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി

Published on 15 March, 2017
വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥി ജീവനൊടുക്കി
തിരുവനന്തപുരം: വര്‍ക്കലയില്‍ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. എംജിഎം സ്‌കൂളിലെ വിദ്യാര്‍ഥി അര്‍ജുനാണ്‌ മരിച്ചത്‌. പ്ലസ്‌ വണ്‍ പരീക്ഷയ്‌ക്ക്‌ മാര്‍ക്ക്‌ കുറഞ്ഞതിന്‌ വിദ്യാര്‍ഥിയെ ശകാരിച്ചിരുന്നുവെന്നും ഇതാണ്‌ കുട്ടി മരിക്കാന്‍ കാരണമെന്നുമാണ്‌ ബന്ധുക്കള്‍ ആരോപിക്കുന്നത്‌.

 മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുകൊടുത്തു. ചൊവ്വാഴ്‌ച വൈകിട്ട്‌ 4.30 ഓടെയാണ്‌ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. പോലീസ്‌ എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക