Image

കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ആത്മഹത്യ: പൊലീസ്‌ വീഴ്‌ച അന്വേഷിക്കണമെന്ന്‌ മനുഷ്യവകാശ കമ്മീഷന്‍

Published on 15 March, 2017
കുണ്ടറയില്‍ പത്തുവയസ്സുകാരിയുടെ ആത്മഹത്യ: പൊലീസ്‌ വീഴ്‌ച അന്വേഷിക്കണമെന്ന്‌ മനുഷ്യവകാശ കമ്മീഷന്‍


കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരി ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പൊലീസ്‌ വീഴ്‌ച ഐജി അന്വേഷിക്കണമെന്ന്‌ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. 

ഡിഎംഒയും ശിശുക്ഷേമ സമിതിയും റിപ്പോര്‍ട്ട്‌ നല്‍കണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുണ്ട്‌.
 മൂന്നാഴ്‌ചക്കകം റിപ്പോര്‍ട്ട്‌ നല്‍കാനാണ്‌ പൊലീസിനോട്‌ കമ്മീഷന്‍ നിര്‍ദേശിച്ചിരിക്കുന്നത്‌. 

അന്വേഷണത്തില്‍ അനാസ്ഥ കാണിച്ചെന്നാരോപിച്ച്‌ കുണ്ടറ പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാര്‍ച്ച്‌ നടത്തി.
പത്തു വയസ്സുള്ളകുട്ടിയെ ആത്മഹത്യ ചെയ്‌തതായി കണ്ടെത്തിയ സംഭവത്തില്‍ പൊലീസിന്‌ ഗുരുതര വീഴ്‌ച പറ്റിയെന്നാരോപണം. 

സംഭവം നടന്ന്‌ രണ്ട്‌ മാസമായിട്ടും പൊലീസ്‌ നടപടിയെടുത്തില്ല. കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന്‌ രക്ഷിതാക്കള്‍ ആരോപിച്ചു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ക്രൂരമായ ലൈംഗിക പീഡനത്തിന്‌ കുട്ടി ഇരയായിട്ടുണ്ടെന്ന്‌ വെളിപ്പെടുത്തിയിട്ടും പൊലീസ്‌ അന്വഷണം നടത്തിയില്ല. കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകള്‍ ഉണ്ടെന്നും പൊസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. 

ജനുവരി പതിനഞ്ചിനാണ്‌ കുട്ടിയെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌.
കേസില്‍ അന്വേഷണം നടക്കുകയാണെന്നും അനാവശ്യ തിരക്ക്‌ വേണ്ടെന്നുമാണ്‌ പൊലീസ്‌ നല്‍കുന്ന വിശദീകരണം. 

വാളയാറിലേതിനു സമാനമായ അനാസ്ഥയാണ്‌ പൊലീസിന്റെ ഭാഗത്ത്‌ നിന്നുണ്ടായിരിക്കുന്നത്‌. 

വാളയാറിലെ സഹോദരിമാരുടെ മരണത്തില്‍ പൊലീസ്‌ വീഴ്‌ച വാര്‍ത്തയായതിനെ തുടര്‍ന്നാണ്‌ കുണ്ടറയില്‍ ഇന്നലെ തിരക്കുപിടിച്ച്‌ അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ പൊലീസ്‌ തയ്യാറായതെന്നും ആരോപണമുയരുന്നു.

വാളയാര്‍ അട്ടപ്പള്ളത്ത്‌ പതിനൊന്നും ഒമ്പതും വയസ്സ്‌ പ്രായമുള്ള സഹോദരിമാരെയാണ്‌ ഒന്നരമാസത്തിനിടയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടത്‌. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക