Image

മലങ്കര ആര്‍ച്ച് ഡയോസിസ് കപ്പിള്‍ കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയായില്‍

ജോബി ജോര്‍ജ് Published on 15 March, 2017
മലങ്കര ആര്‍ച്ച് ഡയോസിസ് കപ്പിള്‍ കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയായില്‍
ഫിലഡല്‍ഫിയ: മലങ്കര ആര്‍ച്ച് ഡയോസിസിന്റെ ഈ വര്‍ഷത്തെ കപ്പിള്‍സ് കോണ്‍ഫറന്‍സ് മാര്‍ച്ച് 18ന് ഫിലഡല്‍ഫിയായില്‍ നടക്കും.

സെന്റ് പീറ്റേഴ്‌സ് സിറിയക്ക് കത്തീഡ്രലില്‍ 9946 ഹാള്‍ഡിമന്‍ അവന്യൂ 9.30 ന് ആരംഭിക്കുന്ന കോണ്‍ഫറന്‍സ് ഭദ്രാസന ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ യല്‍ദോ മാര്‍ തീത്തോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിര്‍വ്വഹിക്കും. തുടര്‍ന്ന് പ്രമുഖ പ്രഭാഷകനും, ധ്യാന ഗുരുവുമായ റവ.ഫാ.ഡോ.എ.പി.ജോര്‍ജ് 'ഒരുമിച്ച് വളരാം' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തും. 'ക്രിസ്തുവില്‍ എനിക്ക് എല്ലാം സാധിക്കും' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ചര്‍ച്ച നടക്കും.

സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെയും സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റെയും സംയുക്ത സമ്മേളനത്തോടൊപ്പം യുവജനങ്ങള്‍ക്കായി പ്രത്യേക സമ്മേളനവും നടത്തപ്പെടും.
ഈ ഏകദിന സമ്മേളനത്തില്‍ നോര്‍ത്ത് ഈസ്റ്റ് റീജണലിലെ വിവിധ ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും, ഇടവകാംഗങ്ങളും പങ്കെടുക്കും.

സെന്റ് മേരീസ് വിമന്‍സ് ലീഗ് വൈസ് പ്രസിഡന്റ് വെരി.റവ.വി.എം.തോമസ് കോര്‍ എപ്പിസ്‌ക്കോപ്പായും ജന.സെക്രട്ടറി മിലന്‍ റോയിയും, ട്രഷറര്‍ സൂസന്‍ വര്‍ക്കി, റീജണല്‍ കോര്‍ഡിനേറ്റര്‍ ഷാന ജോഷ്വാ, ബീനാ റോയി എന്നിവരാണ്.

സെന്റ് പീറ്റേഴ്‌സ് സിറിയക് കത്തീഡ്രല്‍ വികാരി റവ.ഫാ.ജോയി ജോണിന്റെയും സെക്രട്ടറി സരിന്‍ ചെറിയാന്‍, ട്രസ്റ്റി മാത്യു മഞ്ച, വിമന്‍് ലീഗ് സെക്രട്ടറി ലിസി ജോര്‍ജ്, ട്രഷറര്‍ സൂസന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഫറന്‍സിനുള്ള വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

വലിയ നോയമ്പില്‍ മനുഷ്യമനസ്സുകളെ കൂടുതലായി കര്‍ത്താവിലേക്ക് അടുപ്പിക്കുവാനും, ക്രൈസ്തവ സാക്ഷ്യം ഉയര്‍ത്തിപ്പിടിക്കുന്ന ജീവിതമൂല്യങ്ങള്‍ സ്വയാത്തമാക്കുവാനും സാധിക്കണമെന്നുള്ള ലക്ഷ്യത്തോടെ കോണ്‍ഫറന്‍സ് സംഘടിപ്പിച്ചിരിക്കുന്നത്.

ഭദ്രാസനത്തിന്റെ വിവിധ ആത്മീയ പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് റീജണല്‍ കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നത്.

മലങ്കര ആര്‍ച്ച് ഡയോസിസ് കപ്പിള്‍ കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയായില്‍മലങ്കര ആര്‍ച്ച് ഡയോസിസ് കപ്പിള്‍ കോണ്‍ഫറന്‍സ് ഫിലഡല്‍ഫിയായില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക