Image

മണിപ്പൂരില്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ്‌ അധികാരമേറ്റു

Published on 15 March, 2017
മണിപ്പൂരില്‍ മുഖ്യമന്ത്രിയായി ബിരേന്‍ സിംഗ്‌ അധികാരമേറ്റു

ഇംഫാല്‍: മണിപ്പൂരില്‍ നാടകീയ നീക്കങ്ങള്‍ക്കൊടുവില്‍ ബിജെപി സര്‍ക്കാര്‍ ബുധനാഴ്‌ച അധികാരമേറ്റു. ഏറ്റവുമധികം സീറ്റില്‍ വിജയിച്ച കോണ്‍ഗ്രസിനെ മറികടന്നാണ്‌ മറ്റ്‌ പാര്‍ട്ടികളുടെ പിന്തുണ നേടിയ ബിജെപി മണിപ്പൂരില്‍ ആദ്യമായി അധികാരത്തിലെത്തുന്നത്‌. 

നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്ത എന്‍ ബിരേന്‍ സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്‌. രാജ്‌ഭവനില്‍ ഉച്ചയ്‌ക്ക്‌ ഒരുമണിയ്‌ക്കാണ്‌ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ ആരംഭിച്ചത്‌.

സംസ്ഥാനത്ത്‌ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കാത്തതിന്‌ വിശദീകരണവുമായി ഗവര്‍ണര്‍ നജ്‌മ ഹെപ്‌തുള്ള രംഗത്തെത്തിയിരുന്നു. 

ഭൂരിപക്ഷം ആര്‍ക്കാണെന്ന്‌ നോക്കി സംസ്ഥാനത്തിന്റെ സ്ഥിരതയ്‌ക്കായി ജോലി ചെയ്യേണ്ടത്‌ ഗവര്‍ണറുടെ ഉത്തരവാദിത്തമാണെന്ന സുപ്രീം കോടതി നിര്‍ദേശം പാലിക്കുകയാണ്‌ താന്‍ ചെയ്‌തതെന്നും നിയമം അനുസരിച്ചാണ്‌ കാര്യങ്ങള്‍ ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക