Image

സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്: കിക്കോഫ് നാളെ

Published on 15 March, 2017
സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്:  കിക്കോഫ് നാളെ
ദുബൈ: പ്രവാസ ലോകത്തെ വന്‍ ജനപങ്കാളിത്തമുള്ള ഫുട്‌ബോള്‍ മാമാങ്കമായ സീതിഹാജി സ്മാരക ഫുട്‌ബോള്‍ ടൂര്‍ണമെന്റ്‌ന് നാളെ വെള്ളിയാഴ്ച(17/03/2017) മൂന്ന് മണിക്ക്  അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ തുടക്കം കുറിക്കും.ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ഈ ഫുട്‌ബോള്‍ മാമാങ്കത്തിന് യു.എ.ഇയിലെ പ്രമുഖ ക്ലബുകളായ കോട്ടക്കല്‍ കുറ്റിപ്പുറം എഫ്.സി,കെ.എ.പി.എസ് പെരിന്തല്‍മണ്ണ, സാബീല്‍ റോയല്‍ എഫ്.സി,ഫ്രെണ്ട്‌സ് മമ്പാട്,കോട്ടക്കല്‍ കെ.എം.സി.സി,തിരൂര്‍ എഫ്.സി,ഫ്രിണ്ട്‌സ് വേങ്ങര,ടീം ജുമേര,എഫ്.സി ക്ലാസ്‌നോ,കെ.എം.സി.സി പെരിന്തല്‍മണ്ണ,സില്‍വര്‍ ഫോം,യുനൈറ്റഡ് ഉദിനൂര്‍,എഫ്.സി തിരൂര്‍ക്കാട്,തവനൂര്‍ കെ.എം.സി.സി,എം.എഫ്.സി മിസിഹാര്‍,സയാന്‍ താനൂര്‍,സണ്‍ വിന്നേഴ്‌സ്,ഫ്രെണ്ട്‌സ് അല്‍ വസല്‍, എ.എ.കെ ഇന്റര്‍നാഷണല്‍,വണ്ടൂര്‍ ഫ്രെണ്ട്‌സ് കെ.എം.സി.സി, ഇ.പി.എ.കെ.കെ എടച്ചാക്കല്‍,ഐ.എസ്.സി മങ്കട,അറേബ്യ യൂണിഫോം തിരൂരങ്ങാടി,ഡിവിടെക് ഡിസൈന്‍ മീഡിയ സൈക്കോ എന്നീ 24 ടീമുകളാണ് നാളെ അല്‍ വാസല്‍ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ മാറ്റുരക്കുന്നത്. 

എല്ലാ ഫുട്‌ബോള്‍ പ്രമികളും അല്‍ വാസല്‍ സ്‌പോട്‌സ് ക്ലബ്ബില്‍ എത്തിച്ചേരണം എന്ന് ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു.ദുബായില്‍ നിന്ന് ര4 നമ്പര്‍ ബസ്സും ബര്‍ദുബായില്‍ നിന്ന് 44 നമ്പര്‍ ബസ്സും ആണ്. (മെട്രോ സ്‌റ്റേഷന്‍ ഊദു അല്‍മെത്ത)സ്‌റ്റേഷനില്‍നിന്നും ര4,44 എന്നീ ബസ്സില്‍ വരാവുന്നതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക