Image

മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എത്തുന്നത് നാല് ഭാഷകളില്‍

Published on 15 March, 2017
മോഹന്‍ലാലിന്റെ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് എത്തുന്നത് നാല് ഭാഷകളില്‍
മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം 1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാല് ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. മലയാളത്തിന് പുറമെ തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളില്‍ ചിത്രം തിയേറ്ററുകളിലെത്തും. ഇതില്‍ മലയാളം, തെലുങ്ക് ഒരേസമയമാണ് റിലീസ്. ഹിന്ദിയില്‍ പ്രമുഖബാനറാണ് സിനിമയുടെ റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.

തെലുങ്ക് താരം അല്ലു സിരിഷ്, അരുണോദയ് സിംഗ്, പ്രിയങ്കാ ചൗധരി, സമുദ്രക്കനി, രണ്‍ജി പണിക്കര്‍, സുധീര്‍ കരമന, സൈജു കുറുപ്പ് എന്നിവരും അഭിനേതാക്കളാണ്. സുജിത് വാസുദേവാണ് ക്യാമറ. രാഹുല്‍ സുബ്രഹ്മണ്യം, ഗോപി സുന്ദര്‍ എന്നിവരാണ് സംഗീത സംവിധാനം. ചിത്രം ഏപ്രില്‍ ഏഴിന് തീയറ്ററുകളിലെത്തും.

ഇന്ത്യപാക് യുദ്ധ സമയത്ത് രാജസ്ഥാന്‍ മേഖലയില്‍ നടന്ന സംഭവമാണ് ചിത്രത്തിന് ആസ്പദമാകുന്നത്. രണ്ട് ഉയര്‍ന്ന പട്ടാള ഉദ്യോഗസ്ഥരുടെ ജീവിതവും അവരുടെ ബന്ധവുമൊക്കെ പറയുന്ന സിനിമ. മേജര്‍ മഹാദേവനായും പിതാവ് കേണല്‍ സഹദേവനായുമാണ് മോഹന്‍ലാല്‍ അഭിനയിക്കുന്നത്. മേജര്‍ രവിയുടെ തന്നെയാണ് തിരക്കഥ. റെഡ് റോസ്‌ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക