Image

മലിനീകരണം കുറവുള്ള തലസ്ഥാനം സ്‌റ്റോക്‌ഹോം

Published on 15 March, 2017
മലിനീകരണം കുറവുള്ള തലസ്ഥാനം സ്‌റ്റോക്‌ഹോം
   സ്‌റ്റോക്്ഹോം: ലോകരാജ്യങ്ങളുടെ തലസ്ഥാനങ്ങളുടെ കൂട്ടത്തില്‍ മലിനീകരണം ഏറ്റവും കുറവുള്ളത് സ്വീഡിഷ് തലസ്ഥാനമായ സ്‌റ്റോക്്‌ഹോമില്‍ എന്ന് ലോകാരോഗ്യ സംഘടന.

ഇതു സംബന്ധിച്ച രണ്ട് ഔപചാരിക റിപ്പോര്‍ട്ടുകള്‍ ലോകാരോഗ്യ സംഘടന തയാറാക്കി വരികയാണ്. ഇന്‍ഹെറിറ്റിംഗ് എ സസ്‌റ്റെയ്‌നബിള്‍ വേള്‍ഡ്, ഡോണ്ട് പൊല്യൂട്ട് മൈ ഫ്യൂച്ചര്‍ എന്നിവയാണ് റിപ്പോര്‍ട്ടുകള്‍. മലിനീകരണം ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുന്നു എന്നാണ് ഇവയില്‍ പ്രതിപാദിക്കുന്നത്. അനാരോഗ്യകരമായ അന്തരീക്ഷമാണ് ലോകത്തെ ആകെ ശിശുമരണങ്ങളില്‍ 25 ശതമാനത്തിനും കാരണമാകുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക