Image

റവ. ഫാ. ഡൊമിനിക് വാളംനാല്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്‍വന്‍ഷന്‍

ബ്രിജിറ്റ് ജോര്‍ജ് Published on 15 March, 2017
 റവ. ഫാ. ഡൊമിനിക് വാളംനാല്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്‍വന്‍ഷന്‍

ഷിക്കാഗോ: ഷിക്കാഗോ സെന്റ് തോമസ് സിറോ മലബാര്‍ കത്തീഡ്രലില്‍ ജൂണ്‍ മാസം 15, 16, 17, 18 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 5 മണി വരെ കുടുംബനവീകരണ കണ്‍വന്‍ഷന്‍ നടക്കും. ഈ നാലു ദിവസങ്ങളിലും കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കുമായി ഇംഗ്ലീഷിലുള്ള ധ്യാനപരിപാടികള്‍ക്കു സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

അണക്കര മരിയന്‍ ധ്യാനകേന്ദ്രത്തിലെ ഡയറക്ടറും പ്രേക്ഷിതവര്യനുമായ റെവ.ഫാ. ഡൊമിനിക് വളംനാലാണ് ഈ കണ്‍വന്‍ഷന്‍ നയിക്കുന്നതിനായി എത്തുന്നത്. ധ്യാനശുശ്രൂഷകളോടനുബന്ധിച്ചു കൈവയ്പു പ്രാര്‍ഥനകളും രോഗശാന്തി ശുശ്രൂഷകളും ഉണ്ടായിരിക്കും. അണക്കര ടീം ആയിരിക്കും ഗാനശുശ്രൂഷകള്‍ക്കു നേതൃത്വം കൊടുക്കുന്നത്.

കുടുംബങ്ങളുടെ ആന്തരിക പരിവര്‍ത്തനങ്ങള്‍ക്കു സഹായിക്കുന്ന ഈ ധ്യാനശുശ്രൂഷാപരിപാടികളില്‍ എല്ലാ വിശ്വസികളുടെയും സജീവസാന്നിധ്യം ഉണ്ടാവണമെന്ന് ഇടവക വികാരി റവ, ഫാ, അഗസ്റ്റിന്‍ പാലക്കാപറമ്പിലും കൈക്കാരന്‍മാരും താല്‍പര്യപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ഡോ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ 714 -800 - 3648, റവ. ഡോ. ജെയിംസ് ജോസഫ് (308) 360 3729, സിബി പാറേക്കാട്ട് (847) 209 1142, ജോ കണിക്കുന്നേല്‍ (യൂത്ത് ട്രസ്റ്റി) (773) 603 5660.

 റവ. ഫാ. ഡൊമിനിക് വാളംനാല്‍ നയിക്കുന്ന ഫാമിലി റിന്യൂവല്‍ കണ്‍വന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക