Image

മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’

മണ്ണിക്കരോട്ട് Published on 15 March, 2017
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’
ഹ്യൂസ്റ്റന്‍: ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടേയും എഴുത്തുകാരുടേയും സംയുക്ത സംഘടനയായ, ‘മലയാള ബോധവത്ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും’ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ‘മലയാളം സൊസൈറ്റി ഓഫ് അമേരിക്ക’യുടെ ഫെബ്രുരി സമ്മേളനം 12-ന് ഞായറാഴ്ച വൈകീട്ട് 4 മണിയ്ക്ക് ഹ്യൂസ്റ്റനിലെ കേരളാ ഹൗസില്‍ സമ്മേളിച്ചു. ഷിജു ജോര്‍ജ് തച്ചനാലില്‍ന്റെ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’ എന്ന കഥാസമാഹാരത്തെക്കുറിച്ചായിരുന്നു ചര്‍ച്ച.

മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ് ജോര്‍ജ് മണ്ണിക്കരോട്ട് അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോട് ആരംഭിച്ചു. സ്വാഗത പ്രസംഗത്തില്‍ അദ്ദേഹം ഷിജുവിന്റെ കഥാസമാഹാരത്തെക്കുറിച്ച് ചുരുക്കമായി സംസാരിച്ചു. 15-കഥകളുടെ ഈ സമാഹാരം 2016-ല്‍ പ്രസിദ്ധീകരിച്ചു. സ്വന്തം ജീവിതത്തില്‍ കണ്ടതും കേട്ടതും അനുഭവപ്പെട്ടതുമായ സംഭവങ്ങള്‍ ഇവിടെ കഥാരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഗ്രന്ഥകര്‍ത്താവ് ചെയ്യുന്നത്. സമയചുരുക്കംകൊണ്ട് അതില്‍ ചില കഥകള്‍ മാത്രമേ ചര്‍ച്ചയ്‌ക്കെടുത്തുള്ളു. ജി. പുത്തന്‍കുരിശ് ആയിരുന്നു മോഡറേറ്റര്‍.

തുടര്‍ന്ന് എ.സി. ജോര്‍ജ് ‘ ലാംബാസാസിലെ മാലാഖ’, നൈനാന്‍ മാത്തുള്ള ‘റെയില്‍ പാളം’, ദേവരാജ് കാരാവള്ളില്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’, തോമസ് വര്‍ഗ്ഗീസ് ‘പുനര്‍ജനിക്കുന്നതിനുവേണ്ടി’, ജെയിംസ് ചാക്കൊ മുട്ടുങ്കല്‍ ‘ മഴത്തുള്ളികള്‍’, ജോസഫ് തച്ചാറ ‘ഗാര്‍ഗിലിലെ മുത്തശ്ശി’, പൊന്നു പിള്ള ‘അടയാളങ്ങള്‍’, മണ്ണിക്കരോട്ട് ‘റിസഷന്‍’ എന്നീ കഥകളെക്കുറിച്ച് വിശകലനം നടത്തി. എല്ലാവരും ശരിക്ക് വായിച്ച് ആശയം മനസ്സിലാക്കി വളരെ ക്രീയാത്മകമായിത്തന്നെ ഓരോ കഥയേയും വിമര്‍ശിച്ചു. ഷിജു ജോര്‍ജിന്റെ കഥകള്‍ മിക്കതും അനുഭവങ്ങളില്‍നിന്ന് രൂപപ്പെട്ടിട്ടുള്ളതാണെന്നും അനുഭവങ്ങള്‍ ഭാവനയില്‍ വിരിഞ്ഞ് ആശയ സമ്പുഷ്ടമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തി. സ്വന്തം ശൈലിയില്‍ നിറച്ചാര്‍ത്തു നല്‍കിയാണ് ആഖ്യാനങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. പല കഥകളും അനുവാചകര്‍ക്ക് വായിച്ച് ആസ്വദിക്കാനും ചിന്തിക്കാനും വഴിയൊരുക്കുന്നണ്ട്.

അതോടൊപ്പംതന്നെ കഥകളെക്കുറിച്ച് ക്രീയാത്മകമായി വിമര്‍ശിക്കാനും മറന്നില്ല. ആഖ്യാനം പാരായണസുഖമുള്ളതാക്കുന്നതില്‍ ശ്രദ്ധിക്കണം. ചില കഥകളുടെ രചനയില്‍ അശ്രദ്ധ കാണാന്‍ കഴിയുന്നുണ്ട്. കഥകള്‍ എങ്ങനെയെങ്കിലും തീര്‍ക്കാന്‍വേണ്ടി എഴുതരുത്. ഓരോന്നും ശ്രദ്ധിച്ച് അതായത് ഓരോ വാചകവും, ഓരോ വാക്കും ഓരോ അക്ഷരവും ശ്രദ്ധയോടെ വേണം ഉപയോഗിക്കാന്‍. എഴുത്തില്‍ അശ്രദ്ധയും അലസതയും പാടില്ല. മുതലായ ഉപദേശങ്ങളും ഉണ്ടായി.

പൊതു ചര്‍ച്ചയില്‍ പൊന്നു പിള്ള, എ.സി. ജോര്‍ജ്, ജോസഫ് തച്ചാറ, തോമസ് വൈക്കത്തുശ്ശേരി, ടോ വിരിപ്പന്‍, ദേവരാജ് കാരാവള്ളില്‍, ഷിജു ജോര്‍ജ്, തോമസ് വര്‍ഗ്ഗീസ്, നൈനാന്‍ മാത്തുള്ള, ചാക്കൊ മുട്ടുങ്കല്‍, സജി വര്‍ഗ്ഗീസ്, ജോര്‍ജ് മണ്ണിക്കരോട്ട്, ജി. പുത്തന്‍കുരിശ്, റോയി തോമസ്, ടി. എന്‍. ശാമുവല്‍, തോമസ് ചെറുകര, ഡോ. ഈപ്പന്‍, ഡാനിയേല്‍, മാത്യൂസ് ചാണ്ടപ്പിള്ള, ജോസ് ചാക്കൊ, ജോസഫ് വര്‍ഗ്ഗീസ്, ഡാനിയേല്‍ ചാക്കൊ എന്നിവര്‍ പങ്കെടുത്തു.

സമ്മേളനത്തില്‍ മലയാളം സൊസൈറ്റിയുടെ ഇരുപതാം വാര്‍ഷിക പരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്തു. ഇരുപതാം വാര്‍ഷികം ഏപ്രില്‍ 8 ശനിയാഴ്ച നടത്തുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ കമ്മിറ്റി തീരുമാനിക്കും. ജി. പുത്തന്‍കുരിശിന്റെ കൃതജ്ഞതാ പ്രസംഗത്തോടെ സമ്മേളനം പര്യവസാനിച്ചു.

മലയാളം സൊസൈറ്റിയെക്കുറിച്ച് വിവരങ്ങള്‍ക്ക്: മണ്ണിക്കരോട്ട് (പ്രസിഡന്റ്) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ് പ്രസിഡന്റ്) 281 998 4917, പൊന്നുപിള്ള (വൈസ് പ്രസിഡന്റ്) 281 261 4950, ജി. പുത്തന്‍കുരിശ് (സെക്രട്ടറി) 281 773 1217
മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’മലയാളം സൊസൈറ്റി, ഹ്യൂസ്റ്റന്‍ ‘ഓടിമറയുന്ന ഓര്‍മ്മകള്‍’
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക