Image

അങ്കമാലി ഡയറീസ് പിറക്കാന്‍ കാരണം മമ്മൂട്ടിയെന്ന് വിജയ് ബാബു

Published on 16 March, 2017
അങ്കമാലി ഡയറീസ് പിറക്കാന്‍ കാരണം മമ്മൂട്ടിയെന്ന് വിജയ് ബാബു
ഒരുപാട് യുവതാരങ്ങള്‍ക്കും സംവിധായകര്‍ക്കും അവസരം നല്‍കിയ നിര്‍മ്മാതാവാണ് വിജയ് ബാബു. െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ പുറത്തെത്തിയ ചിത്രമാണ് ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ അങ്കമാലി ഡയറീസ്. ചെമ്പന്‍ വിനോദ് ജോസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. അങ്കമാലി ഡയറീസ് ഉണ്ടാകാന്‍ കാരണം മമ്മൂട്ടിയാണെന്നാണ് വിജയ് ബാബു പറയുന്നത്. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് ബാബു ഇക്കാര്യം വെളിപ്പെടുത്തിയത്.

മമ്മൂട്ടിയുമായുള്ള ഒരു ചിത്രം എന്റെ സ്വപ്നമാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുമായി മമ്മൂക്കയെ നായകനാക്കി ഒരു ചിത്രം കഴിഞ്ഞ വര്‍ഷം പദ്ധതിയിട്ടിരുന്നു. അതിന്റെ ചര്‍ച്ചകള്‍ ബാംഗ്ലൂരില്‍ നടന്നുകൊണ്ടിരിയ്ക്കുകയായിരുന്നു. എന്നാല്‍ മമ്മൂക്കയെ നായകനാക്കി ഒരുക്കുന്ന ചിത്രം ഇപ്പോള്‍ സാധ്യമല്ല. അതിന് വേണ്ടി സെപ്റ്റംബര്‍ വരെ കാത്തിരിക്കണം. ആ തീരുമാനം എടുത്ത ശേഷം ബംഗലൂരില്‍ നിന്ന് തിരിച്ചു വരവയാണ് അങ്കമാലി ഡയറീസ് കിട്ടിയത്.

മമ്മൂട്ടി ചിത്രമല്ലെങ്കില്‍, എനിക്ക് ഉടനെ അടുത്ത ചിത്രം ചെയ്യണം. അപ്പോഴാണ് ലിജോ പറഞ്ഞത് ചെമ്പന്‍ വിനോദിന്റെ കൈയ്യില്‍ ഒരു കഥയുണ്ടെന്ന്. കഥ കേട്ടപ്പോള്‍ എനിക്കും വളരെ ഇഷ്ടമായി. ഇത് തന്നെ ചെയ്യാം എന്ന് തീരുമാനിച്ചു. സിനിമയ്ക്ക് എന്തെങ്കിലും പ്രത്യേകത ഉണ്ടായിരിക്കണം. അതുകൊണ്ട് അഭിനേതാക്കളെല്ലാം പുതുമുഖ താരങ്ങളായിരിക്കണം എന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത് ഞാനാണ്. ഏറ്റവും നല്ല പിന്നണി പ്രവര്‍ത്തകരും 86 പുതുമുഖ താരങ്ങളുമായി അങ്കമാലി ഡയറീസ് പിറന്നത് അങ്ങനെയാണ് വിജയ് ബാബു പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക