Image

റിഫ എ ഡിവിഷന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: അസീസിയ സോക്കര്‍ ജേതാക്കള്‍

Published on 16 March, 2017
റിഫ എ ഡിവിഷന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍: അസീസിയ സോക്കര്‍ ജേതാക്കള്‍
റിയാദ്: വെസ്‌റ്റേണ്‍ യൂണിയന്‍ വിന്നേഴ്‌സ് ട്രോഫിക്കുവേണ്ടിയും സിറ്റി ഫ്‌ളവര്‍ റണ്ണര്‍ അപ് ട്രോഫിക്കുവേണ്ടിയും റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തിയ എ ഡിവിഷന്‍ പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ അറേബ്യന്‍ കാര്‍ഗോ അസീസിയ സോക്കര്‍ ജേതാക്കളായി.

ഐബി ടെക് ലാന്റേണ്‍ എഫ്‌സി രണ്ടാം സ്ഥാനവും ഫെയര്‍ പ്ലേയ് ടീം ആയി യൂത്ത് ഇന്ത്യ ഇലവനെയും തിരഞ്ഞെടുത്തു. 

ആദ്യ മത്സരത്തില്‍ അസീസിയ സോക്കര്‍ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ നേടി വിജയം കരസ്ഥമാക്കി. കളിയുടെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ വഴങ്ങി പുറകിലായി അസീസിയ അവസാന പതിനഞ്ചു മിനിറ്റിലാണ് എല്ലാ ഗോളുകളും നേടി മത്സരം കൈപ്പിടിയിലാക്കിയത്. രണ്ടാം മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ നേടി റിയല്‍ കേരള വിജയികളായി. മൂന്നാമത്തെ മത്സരത്തില്‍ ഐബി ടെക് ലാന്േറണ്‍ എഫ്‌സി ആക്രമിച്ചു കളിച്ചെങ്കിലും ലിയാ സ്‌പോര്‍ട്ടിംഗ് യുണൈറ്റഡ് എഫ്‌സി സമനിലയില്‍ തളച്ചു. നാലാമത്തെ മത്സരം റെയിന്‍ബോ സോക്കറും റോയല്‍ റിയാദ് സോക്കറും തമ്മില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും 1 -1 എന്ന സമനിലയില്‍ പിരിഞ്ഞു.

ആസിഫ് (അസീസിയ സോക്കര്‍), സുല്‍ഫി (റിയല്‍ കേരള), ശൗലിക് (യുണൈറ്റഡ് എഫ്‌സി) ജോബി (റോയല്‍ റിയാദ് സോക്കര്‍) എന്നിവരെ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

ടൂര്‍ണമെന്റിലെ ഏറ്റവും നല്ല കളിക്കാരനും ടോപ് സ്‌കോററും ആയി അസീസിയ സോക്കറിന്റെ മനാഫും ഏറ്റവും നല്ല ഫോര്‍വേഡ് ആയി ജോബി (റോയല്‍ റിയാദ് സോക്കര്‍) ഏറ്റവും നല്ല മിഡ് ഫീല്‍ഡര്‍ അഷ്ഹദ് കുട്ടു (റിയല്‍ കേരള എഫ്‌സി) ഏറ്റവും നല്ല ഡിഫന്‍ഡര്‍ ശൗലിക് (യുണൈറ്റഡ് എഫ്‌സി) ഏറ്റവും നല്ല ഗോള്‍ കീപ്പര്‍ ഫെസ്ബില്‍ (ഐബി ടെക് ലാന്േ!റണ്‍ എഫ്‌സി) എന്നിവരെ തെരഞ്ഞെടുത്തു.

പൗരപ്രമുഖനും സഹ്‌റാനി സ്‌പോര്‍ട്‌സ് മാനേജരുമായ ഫറജ് അല്‍ സഹ്‌റാനി മുഖ്യാതിഥി ആയിരുന്ന സമാപന പരിപാടിയില്‍ ബഷീര്‍ ചേലേന്പ്ര അധ്യക്ഷത വഹിച്ചു. ഷക്കീബ് കൊളക്കാടന്‍, നാസര്‍ കാരന്തുര്‍, ശിഹാബ് കൊട്ടുകാട്, സത്താര്‍ കായംകുളം, നവാസ് പത്തനാപുരം, ബഷീര്‍ ചേലേന്പ്ര, നാസര്‍ മാവൂര്‍, മുജീബ് ഉപ്പട, റാഫി പാങ്ങോട്, സൈഫു കരുളായി, ജുനൈസ് വാഴക്കാട്, ബഷീര്‍ കാരന്തുര്‍, നവാസ് കണ്ണൂര്‍ എന്നിവര്‍ വിജയികള്‍ക്കുള്ള ട്രോഫി കള്‍ വിതരണം ചെയ്തു. ജുനൈസ്, സൈഫ് കരുളായി എന്നിവര്‍ പ്രസംഗിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക