Image

ലാവ്‌ലിന്‍ കേസ് : പിണറായി വിജയന്‍ ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തി

Published on 16 March, 2017
ലാവ്‌ലിന്‍ കേസ് : പിണറായി വിജയന്‍ ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തി

 തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയുമായി കൂടിക്കാഴ്ച നടത്തി. പിണറായി വിജയന്‍ ഉള്‍പ്പെട്ടിട്ടുള്ള ലാവ്‌ലിന്‍ കേസ് വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കൂടിക്കാഴ്ച. 

ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കിയതിനെതിരേ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയിലാണ് വാദംകേള്‍ക്കല്‍. കേസില്‍ ഹരീഷ് സാല്‍വെയ്ക്ക് ഹാജരാകുന്നതിനായി വാദം വെള്ളിയാഴ്ചത്തേക്കു മാറ്റണമെന്ന് പിണറായിക്കു വേണ്ടി ഹാജരായ എന്‍.കെ ദാമോദരന്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് സംബന്ധിച്ച വിശദാംശങ്ങള്‍ ഹരീഷ് സാല്‍വയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. 

ഹരീഷ് സാല്‍വെ ഹാജരാകുന്നതു സംബന്ധിച്ച് സിബിഐയ്ക്കു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എം.കെ. നടരാജിന്റെ സൗകര്യവും ആരാഞ്ഞു. ഇതിനുശേഷമാണ് കേസ് പരിഗണിക്കുന്നതു നീട്ടിവച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക