Image

ഒരു വ്യദ്ധവിലാപം (കവിത: ലാലി ജോസഫ് ആലപ്പുറത്ത്)

Published on 16 March, 2017
ഒരു വ്യദ്ധവിലാപം (കവിത: ലാലി ജോസഫ് ആലപ്പുറത്ത്)
ആരുകേള്‍ക്കുമിതാരു കേള്‍ക്കുമീ
ആന്മാവിന്റെയാ നൊമ്പരം
ആരോടു ഞാനിതേറ്റുചൊല്ലുമീ
ആദ്ര നൊമ്പരത്തിന്നക്ഷരങ്ങള്‍

ഇന്നു ഞാനേകനായി
ഈ വ്യദ്ധ സദനത്തില്‍
ഇമവെട്ടാതിരിക്കുമെന്നും
ഈ വഴിക്കുവരുമെന്‍ കുഞ്ഞിനെക്കാണാന്‍

ഉണ്ടും ഊട്ടിച്ചും വളര്‍ത്തിയും
ഉമ്മവച്ചും താലോലിച്ചും
ഉരുകി ഞാന്‍ വലുതാക്കിയൊരെന്‍
ഉണ്ണിയെ നോക്കിയിരിപ്പൂ

എന്നു നീയെത്തും മകനെ
എന്‍കണ്ണുനീരൊപ്പാന്‍
എന്റെയാശ തീര്‍പ്പാന്‍
എന്‍ മകനേയെന്നു നീയെത്തും

ഓര്‍ത്തോര്‍ത്തുറങ്ങിയ ഞാന്‍
ഒട്ടൊന്നു കണ്ണുതുറന്നപ്പോള്‍
ഒന്നല്ലായിരം സ്വപ്നങ്ങള്‍
ഒന്നായി കണ്ടു ഞാനാമയക്കത്തില്‍

മറക്കില്ലൊരുനാളുമെന്‍ മകനെ
മാനസമെന്നും കേഴുമിങ്ങനെ
മകനെ നീ വരികയെന്‍
മാറില്‍ തല ചായിക്കാന്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക