Image

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പതികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 16 March, 2017
ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പതികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍
അമേരിക്കന്‍ മലങ്കര അതിഭദ്രാസന, സെന്റ് മേരീസ് വിമന്‍സ് ലീഗിന്റെ ആഭിമുഖ്യത്തില്‍, ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍വെച്ച് മാര്‍ച്ച് 18(ശനി) ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ ദമ്പതികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍ നടത്തപ്പെടുന്നു.

'Growing Together in Christ' എന്നതായിരിക്കും സെമിനാറിന്റെ ചിന്താവിഷയം. പ്രസിദ്ധ വാഗ്മിയും, സുവിശേഷ പ്രാസംഗികനുമായ റവ.ഫാ.എ.പി.ജോര്‍ജ് മുഖ്യ പ്രഭാഷകനായിരിക്കും. 'എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം ഞാന്‍ സകലത്തിനും മതിയാകുന്നു. ഫിലി.4-3' എന്ന വേദഭാഗമാണ് പാനല്‍ ചര്‍ച്ചയായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഈ ലോകത്തിന്റെ വസ്തുവകകളായ ധനം, ആരോഗ്യം, സാമ്പത്തിക ഉന്നതി, ഉദ്യോഗം ഇവക്കൊന്നും മനുഷ്യന് ശാശ്വത സമാധാനം പ്രദാനം ചെയ്യുവാന്‍ സാദ്ധമല്ലായെന്നുള്ളതിനാല്‍ യഥാര്‍ത്ഥമായ ക്രൈസ്തവ കുടുംബ ജീവിതം കെട്ടിപ്പെടുത്തുന്നതിന് അനുദിന ജീവിതത്തിലെ നീറുന്ന പ്രശ്‌നങ്ങള്‍ക്കുള്ള ശാശ്വത പരിഹാരം കാണുന്നതിനുമുള്ള ഏകമാര്‍ഗ്ഗം, ക്രിസ്തുവിലുള്ള സമര്‍പ്പണ ജീവിതമാണെന്ന്, തിരുവചനാടിസ്ഥാനത്തില്‍ പഠിക്കുന്നതിനും, മനസ്സിലാക്കുന്നതിനുമുള്ള അവസരമാണിതെന്നുള്ളതിനാല്‍ കഴിവതും വിശ്വാസികള്‍ ഈ സെമിനാറില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹിതരാകുവാന്‍ അഭിവന്ദ്യ മെത്രാപ്പോലീത്താ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.

ഫിലഡല്‍ഫിയായിലും, സമീപ പ്രദേശങ്ങളിലുമുള്ള വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഒട്ടനവധി വൈദീക ശ്രേഷ്ഠരും, നൂറിലധികം വിശ്വാസികളും, സെമിനാറില്‍ പങ്കെടുക്കുമെന്ന് മിസിസ്. മിലന്‍ റോയി(ജനറല്‍ സെക്രട്ടറി), റീജിയനല്‍ കോര്‍ഡിനേറ്റര്‍മാരായ ബീനാ റോയി, ഷാനാ ജ്വോഷാ, എന്നിവര്‍ അറിയിച്ചു. തികച്ചും ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെടുന്ന ഈ 'ദമ്പതികളുടെ കൂട്ടായ്മ' വന്‍ വിജയമമാക്കി തീര്‍ക്കുന്നതിനായി റവ.ഫാ.ജോയി ജോണ്‍(വികാരി, സെന്റ് പീറ്റേഴ്‌സ് ചര്‍ച്ച്), ശ്രീ. സറിന്‍ ചെറിയാന്‍ കുരുവിള(ചര്‍ച്ച് സെക്രട്ടറി), ലിസി ജോര്‍ജ്(വിമന്‍സ് ലീഗ്, സെക്രട്ടറി), സൂസന്‍ മാത്യു(വിമന്‍സ് ലീഗ്, ട്രഷറര്‍) എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങള്‍ നടത്തിവരുന്നു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഓ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

ഫിലഡല്‍ഫിയ സെന്റ് പീറ്റേഴ്‌സ് ദേവാലയത്തില്‍ ദമ്പതികള്‍ക്കായുള്ള പ്രത്യേക സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക