Image

ഗോവയില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ്‌ വിട്ടു

Published on 16 March, 2017
ഗോവയില്‍ ഒരു എംഎല്‍എ കൂടി കോണ്‍ഗ്രസ്‌ വിട്ടു
 ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പിനു പിന്നാലെ ഗോവയില്‍ കോണ്‍ഗ്രസിനു വീണ്ടും തിരിച്ചടി. വിശ്വജിത്‌ റാണയ്‌ക്കു പിന്നാലെ മറ്റൊരു എംഎല്‍എകൂടി കോണ്‍ഗ്രസ്‌ വിട്ടു. രാഹുല്‍ ഗാന്ധിയെ നേതാവായി അംഗീകരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി എംഎല്‍എയായ സാവിയോ റോഡ്രിഗസ്‌ രാജിവച്ചതായി ടൈംസ്‌ നൗ റിപ്പോര്‍ട്ട്‌ ചെയ്‌തു. 

ഗോവയില്‍ തെരഞ്ഞെടുപ്പ്‌ തോല്‍വിയുടെ ഉത്തരവാദിത്തം ദിഗ്വിജയ്‌ സിംഗിനാണെന്നും രാഹുല്‍ ഗാന്ധി തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും സാവിയോ റോഡ്രിഗസ്‌ ആരോപിക്കുന്നു.

കോണ്‍ഗ്രസ്‌ എംഎല്‍എയും ഗോവയിലെ മുതിര്‍ന്ന നേതാവുമായ വിശ്വജിത്‌ റാണെ കഴിഞ്ഞദിവസം പാര്‍ട്ടിവിട്ടിരുന്നു. മനോഹര്‍ പരീക്കര്‍ സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പ്‌ തേടുന്നതിനു തൊട്ടുമുന്‌പ്‌ കോണ്‍ഗ്രസിനു വന്‍ തിരിച്ചടി സമ്മാനിച്ച്‌ നിയമസഭയില്‍നിന്നിറങ്ങിപ്പോയ ശേഷമാണ്‌ റാണെ പാര്‍ട്ടി വിടുന്നതായി പ്രഖ്യാപിച്ചത്‌.

കോണ്‍ഗ്രസ്‌ ഭൂരിപക്ഷം നേടിയിരുന്നെങ്കില്‍ മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നത്‌ റാണെയ്‌ക്കായിരുന്നു. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും കോണ്‍ഗ്രസിനു സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നതില്‍ അദ്ദേഹം നിരാശനുമായിരുന്നു. 

അഞ്ചുതവണ കോണ്‍ഗ്രസ്‌ സര്‍ക്കാരിനെ നയിച്ച പ്രതാപ്‌ റാണെയുടെ മകനാണ്‌ വിശ്വജിത്‌ റാണെ.

40 അംഗ നിയമസഭയില്‍ 17 എംഎല്‍എമാരുടെ പിന്തുണ ഉണ്ടായിരുന്ന കോണ്‍ഗ്രസില്‍ നിന്ന്‌ രണ്ട്‌ എംഎല്‍എമാരാണ്‌ രാജിവച്ച്‌ പുറത്തുപോയത്‌. 13 എംഎല്‍എമാര്‍ മാത്രമുള്ള ബിജെപിക്ക്‌ മനോഹര്‍ പരീക്കറുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാനും കഴിഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക