Image

മുസ്ലീം ഗായികയ്‌ക്ക്‌ എതിരെ ഫത്വ പുറപ്പെടുവിച്ചിട്ടില്ല

Published on 17 March, 2017
മുസ്ലീം ഗായികയ്‌ക്ക്‌ എതിരെ ഫത്വ പുറപ്പെടുവിച്ചിട്ടില്ല
ഗുവാഹത്തി: റിയാലിറ്റി ഷോയില്‍ പങ്കെടുത്ത മുസ്ലീം താരത്തിന്‌ എതിരെ ഫത്വ പുറപ്പെടുവിച്ചെന്ന വാര്‍ത്ത വലിയ വിവാദം സൃഷ്ടിച്ചിരുന്നു. എന്നാല്‍ അത്തരം ഒരു ഫത്വ ഇല്ലെന്നാണ്‌ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ആസം സ്വദേശിയായ നഹീദ്‌ അഫ്രീന്‌ എതിരെ 42 മുസ്ലീം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചു എന്നാണ്‌ റിപ്പോര്‍ട്ട്‌. എന്നാല്‍ ഗുവാഹത്തിയിലേയും പരിസര പ്രദേശങ്ങളിലേയും പള്ളികളില്‍ നടത്തിയ പരിശോധനയില്‍ ഫത്വ പുറപ്പെടുവിച്ചെന്ന്‌ പറയുന്ന പുരോഹതിര്‍ ഇല്ലെന്ന്‌ വ്യക്തമായി. 

ഇന്ത്യന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയില്‍ പങ്കെടുത്തതിന്‌ ആണ്‌ നഹീദ്‌ അഫ്രിന്‌ എതിരെ മുസ്ലീം പുരോഹിതര്‍ ഫത്വ പുറപ്പെടുവിച്ചത്‌. മുസ്ലീം പെണ്‍കുട്ടി പൊതുജന മധ്യത്തില്‍ പാട്ട്‌ പാടരുതെന്നും, എല്ലാ മതപരമായി ചടങ്ങുകളില്‍ നിന്ന്‌ നഹീദിനെ വിലക്കുന്നു എന്നുമായിരുന്നു ഫത്വയില്‍ ഉണ്ടായിരുന്നത്‌. 

 42 മുസ്ലീം പണ്ഡിതരാണ്‌ പെണ്‍കുട്ടിയ്‌ക്കെതിരെ ഫത്വ പുറപ്പെടുവിച്ചത്‌ എന്നായിരുന്നു റിപ്പോര്‍ട്ട്‌. ഗുവാഹത്തി, ഹോജായ്‌ ജില്ലകളില്‍ നിന്ന്‌ ഉള്ള മുസ്ലീം പുരോഹിതന്മാരാണ്‌ ഫത്വ പുറപ്പെടുവിച്ചത്‌ എന്നായിരുന്നു വിവരം  പാട്ട്‌ തുടരാന്‍ തന്നെയാണ്‌ തീരുമാനം എന്നായിരുന്നു ഫത്വയെ കുറിച്ച്‌ പെണ്‍കുട്ടിയുടെ പ്രതികരണം.

 ദൈവം തനിക്ക്‌ തന്നെ വരദാനമാണ്‌ ഇത്‌. അത്‌ പാതി വഴിയില്‍ ഉപേക്ഷിയ്‌ക്കാന്‍ ആവില്ലെന്നും നഹീദ്‌ വ്യക്തമാക്കിയിരുന്നു.  സംഭവം ആസമിലെ മുസ്ലീ വിഭാഗത്തിന്‌ തന്നെ നാണക്കേട്‌ ആയി. തുടര്‍ന്ന്‌ സംസ്ഥാനത്തെ ഉയര്‍ന്ന പുരോഹിത സംഘം ആരാണ്‌ ഫത്വ പുറപ്പെടുവിച്ചതെന്ന്‌ പരിശോധിച്ചത്‌.

 എന്നാല്‍ ഒരു നോട്ടീസ്‌ അല്ലാതെ ഫത്വ പുറപ്പെടുവിച്ച ആളുകളുടെ മറ്റ്‌ വിവരങ്ങളൊന്നും ലഭിച്ചില്ല.  നഹീന്‌ എതിരെ ഫത്വ പുറപ്പെടുവിച്ചെന്ന വാര്‍ത്ത കെട്ടിച്ചമച്ചതാണെന്ന്‌ ഗുവാഹത്തിയിലെ മുസ്ലീം പണ്ഡിതര്‍ വ്യക്തമാക്കി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക