വത്തിക്കാന്‍ : ക്രിസ്തു സ്നേഹത്താല്‍ ബന്ധിതരായി വൈദികര്‍ ലോകത്തിന്റെ
നവീകരണ ശക്തിയാകണമെന്ന് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
വിഭൂതി തിരുനാള്‍ കഴിഞ്ഞു വരുന്ന വ്യാഴാഴ്ച രാവിലെ റോമാ രൂപതയിലെ വൈദികരെ
കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ.
വത്തിക്കാനിലെ
പോള്‍ ആറാമന്‍ ഹാളില്‍ നിറഞ്ഞുനിന്ന റോമിലെ വൈദിക കൂട്ടായ്മയെ
കാലഘട്ടത്തിന്റെ തിന്മയുടെ ശക്തികളോട് പോരാടാന്‍ കരുത്തുള്ള സൈന്യമെന്ന്
പാപ്പാ വിശേഷിപ്പിച്ചു.
ദൈവത്താല്‍ വിളിക്കപ്പെടുകയും
തിരഞ്ഞെടുക്കപ്പെടുകയും ചെയ്ത വൈദികര്‍ക്ക് ഈ ലോകത്ത് അജ്ഞാതരായോ
അപരിചിതരായോ മാറിനില്‍ക്കാനാവില്ലെന്നും, വിളിച്ച ദൈവത്തോട് വിശ്വാസ്തരായി
ജീവിച്ചുകൊണ്ട് തങ്ങളെത്തന്നെയും സമൂഹത്തെയും നവീകരിക്കുകുയം
വിശുദ്ധീകരിക്കുകയും ചെയ്യണമെന്ന് പാപ്പാ വൈദികരെ ആഹ്വാനംചെയ്തു.