Image

2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ജെയ്റ്റ്‌ലി

Published on 17 March, 2017
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കില്ലെന്ന് ജെയ്റ്റ്‌ലി
2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കണമെന്ന അഭിപ്രായമൊന്നും ഉയര്‍ന്നുവന്നിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. ലോക്‌സഭയില്‍ നല്‍കിയ എഴുതിത്തയ്യാറാക്കിയ മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വര്‍ഷം മാര്‍ച്ച് മൂന്നിലെ കണക്കനുസരിച്ച് 12 ലക്ഷം കോടി രൂപയുടെ കറന്‍സിയാണ് പ്രചാരത്തിലുള്ളത്. ജനുവരി 27ന് ഇത് 9.921 ലക്ഷം കോടിയായിരുന്നു. നോട്ട് നിരോധനം കൊണ്ട് ബാങ്കുകളില്‍ നിക്ഷേപം വര്‍ധിച്ചുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക