Image

ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 17 March, 2017
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു
ചിക്കാഗോ : സെന്റ് തോമസ് രൂപത അധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു . അഭിവന്ദ്യ പിതാവ് വിവിധ ക്ലാസുകള്‍ സന്ദര്‍ശിക്കുകയും, മതബോധന സ്കൂള്‍ വാര്‍ഷികത്തിന് ഒരുങ്ങിക്കൊണ്ടിരിക്കുന്ന കുട്ടികള്‍ക്ക് ആശംസകള്‍ നേരുകയും, യുവജന വര്‍ഷാചരണത്തിനു കുട്ടികള്‍ക്കുള്ള പങ്കിനെപ്പറ്റി വിശദീകരിക്കുകയും ചെയ്തു .തുടര്‍ന്ന് സെന്റ് മേരീസ് സ്കൂളില്‍ ഈവര്‍ഷം ആദ്യകുര്‍ബാന സ്വീകരിക്കുന്ന കുട്ടികളെ സന്ദര്‍ശിച് അവര്‍ക്ക് ക്ലാസ് എടുത്തു .

പരിശുദ്ധകുര്‍ബാനയുടെ പ്രാധാന്യത്തെപ്പറ്റിയും നല്ല കുമ്പസാരത്തിന്റെ ആവശ്യകതയെപ്പറ്റിയും പാപസാഹചര്യങ്ങളില്‍ നിന്നും അകന്നു നില്‍ക്കേണ്ടതിന്റെയ് ആവശ്യകതയെപ്പറ്റിയും വിശദമായി പ്രതിപാദിച്ചു . അഭിവന്ദ്യ പിതാവിന്റെയ് ക്ലാസ് വളരെ വിജ്ഞാനപ്രദമായിരുന്നു . കുട്ടികളുടെ ചെറുതും വലുതുമായ എല്ലാ ചോദ്യങ്ങള്‍ക്കും ,സംശയങ്ങള്‍ക്കും വളരെ സരസമായ ഭാഷയില്‍ പിതാവ് മറുപടി പറയുകയും കുട്ടികള്‍ക്കെല്ലാവര്‍ക്കും ചെറിയ സമ്മാനങ്ങള്‍ നല്കുകയുംചെയ്തു .അതിനുശേഷം അധ്യാപകരുടെയും , കുട്ടികളുടെയും പ്രതിനിധികള്‍ പിതാവിന് നന്ദി പറഞ്ഞു . തുടര്‍ന്ന്‌സണ്‍ഡേസ്കൂള്‍ കുട്ടികള്‍ക്കായി പിതാവ് ഇംഗ്ലീഷില്‍ ദിവ്യ ബലി അര്‍പ്പിച്ചു .

ഇടവക വികാരി ഫാ .തോമസ് മുളവനാല്‍ സഹ കാര്‍മ്മികന്‍ ആയിരുന്നു . സെന്റ് മേരീസ് സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്കുവേണ്ടി നടത്തിയ അപ്പ്രീസിയേഷന്‍ ലഞ്ചില്‍ അഭിവന്ദ്യ പിതാവ് മുഖ്യാഥിതി ആയിരുന്നു . പിതാവിന്റെയ് സന്ദര്‍ശനത്തോട് അനുബന്ധിച്ചുള്ള ക്രമീകരണങ്ങള്‍ക്കു വികാരി ഫാ.തോമസ് മുളവനാല്‍ , ഫാ .ബോബന്‍ വട്ടംപുറത്ത് ,സ്കൂള്‍ ഡയറക്ടര്‍ സജി പ്രതൃക്കയില്‍ , അസ്സി .ഡയറക്ടര്‍ മനീഷ് കൈമൂലയില്‍ ,പാരിഷ് എക്‌സിക്യൂട്ടീവ്, സിസ്റ്റേഴ്‌സ് ,പേരന്റ് വോളന്റീര്‍സ് ,മതാധ്യാപകര്‍ എന്നിവര്‍ നേതിര്ത്വം നല്‍കി.
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു
ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് മതബോധനസ്കൂള്‍ സന്ദര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക