Image

ദുല്‍ഖറിന്റെ സോളോ ജൂണ്‍ 23ന്

Published on 17 March, 2017
ദുല്‍ഖറിന്റെ സോളോ ജൂണ്‍ 23ന്
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ബിജോയ് നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സോളോ. ചിത്രം ജൂണ്‍ 23ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. ബോളിവുഡില്‍ ശ്രദ്ധേയനായ മലയാളി സംവിധായകന്‍ ബിജോയ് നമ്പ്യാര്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ബഹുഭാഷാ ചിത്രമായാണ് ‘സോളോ’ ഒരുക്കുന്നത്. അബാം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് ഗേറ്റ് വേ ഫിലിംസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അഞ്ച് നായികമാരാണ് ചിത്രത്തിലുള്ളത്. മോഡലും നടിയുമായ ആര്‍ത്തി വെങ്കിടേഷ്, ആന്‍ അഗസ്റ്റിന്‍, ലൂസിയ ഫെയിം ശ്രുതി ഹരിഹരന്‍, മറാത്തി നടിയായ ആഷ ജയ്‌റാം എന്നിവരാണ് ചിത്രത്തിലണി നിരക്കുന്ന നായികമാര്‍.. ചിത്രത്തിന്റെ ക്യാമറ മധു നീലകണ്ഠനാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക