Image

ശ്രീദേവിയുടെ മുന്നില്‍ ഖാന്‍മാര്‍ ഒന്നുമല്ല!!

Published on 17 March, 2017
ശ്രീദേവിയുടെ മുന്നില്‍ ഖാന്‍മാര്‍ ഒന്നുമല്ല!!


ശ്രീദേവിയുടെ മുന്നില്‍ ഞാനും ഷാരുഖ് ഖാന്‍ ആമീര്‍ ഖാന്‍ എന്നിവരെന്നും ഒന്നുമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് സല്‍മാന്‍ ഖാനാണ്. നടി ശ്രീദേവി തന്റെ കരിയറില്‍ മൂന്നുറ് സിനിമയിലഭിനയിച്ചു എന്നതാണ് ആ നേട്ടത്തിന് പിന്നിലെ കാരണം. ആമീര്‍ ഖാന്‍, ഷാരുഖ് ഖാന്‍, അക്ഷയ് കുമാര്‍ എല്ലാവരും ഒരുപാട് സിനിമയില്‍ അഭിനയിച്ചിട്ടുള്ളവരാണ്.

ആമീര്‍ 50 സിനിമയില്‍ മാത്രമെ അഭിനയിച്ചിട്ടുള്ളു. അദ്ദേഹം വളരെ സമയമെടുത്താണ് വര്‍ഷത്തില്‍ ഒരു സിനിമ വീതമാണ് ചെയ്യുന്നത്. ഷാരുഖ് ഖാന്‍ 100 സിനിമയിലധികം ചെയ്തു കാണുകയെ ഉള്ളു. ഞങ്ങളുടെ എല്ലാവരുടെയും കണക്ക് നേക്കുകയാണെങ്കില്‍ 250, അല്ലെങ്കില്‍ 275 സിനിമകളെ ഉണ്ടാവുകയുള്ളു.

ശ്രീദേവി വളരെയധികം കഴിവുള്ളയാളാണെന്നും താരം വളരെയധികം കഠിനാധ്വാനി ആണെന്നും സല്‍മാന്‍ പറയുന്നു. താരം 300 സിനിമകള്‍ ഭംഗിയായി പൂര്‍ത്തിയാക്കിയെന്നും ചെറുപ്പം മുതലെ താരം അഭിനയത്തിലുണ്ടെന്നും സല്‍മാന്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക