Image

സിനിമയെ നശിപ്പിക്കുന്നത് താരങ്ങളെ മണിയടിച്ച് ജീവിക്കുന്ന ചില സംവിധായകരെന്ന് വിനയന്‍

Published on 17 March, 2017
സിനിമയെ നശിപ്പിക്കുന്നത് താരങ്ങളെ മണിയടിച്ച് ജീവിക്കുന്ന ചില സംവിധായകരെന്ന് വിനയന്‍
മലയാള സിനിമയെ നശിപ്പിക്കുന്നത് താരങ്ങളെ മണിയടിച്ച് ജീവിക്കുന്ന ചില സംവിധായകരാണെന്ന് വിനയന്‍!. കാര്യങ്ങള്‍ വെട്ടിതുറന്ന് പറയുന്ന യുവനടന്‍മാരെ ചീത്തയാക്കുന്നത് ഈ സംവിധായകരാണ്. പൃഥ്വിരാജ് അടക്കമുള്ള യുവനടന്മാര്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ശക്തമായി പ്രതികരിക്കണമെന്നും വിനയന്‍ ആവശ്യപ്പെട്ടു.

നടിയെ ആക്രമിച്ച സംഭവത്തില്‍ നടന്‍ പൃഥ്വിരാജ് അടക്കമുള്ളവര്‍ സ്വീകരിച്ച നിലപാടിനോടിനെ കുറിച്ച് ചോദിച്ചപ്പോഴാണ് വിനയന്‍ സംവിധായകര്‍ക്കെതിരെ ആഞ്ഞടിച്ചത്. കാര്യങ്ങള്‍ വെട്ടി തുറന്ന് പറയുന്നവരാണ് യുവനടന്‍മാര്‍ എന്നാല്‍ ചില സംവിധായകര്‍ ഇവരെ ചീത്തയാക്കുകയാണെന്ന് വിനയന്‍ ആരോപിച്ചു.

നടിയെ ആക്രമിച്ച സംഭവത്തില്‍ പൃഥ്വിരാജ് അടക്കമുള്ള യുവനടന്‍മാര്‍ ശക്തമായിതന്നെ പ്രതികരിക്കണമായിരുന്നുവെന്നും വിനയന്‍ മീഡിയവണിനോട് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക