Image

പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍

Published on 17 March, 2017
പത്തുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി റിമാന്‍ഡില്‍
പത്തനംതിട്ട: താഴുരില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു. പെണ്‍കുട്ടിയുടെ അയല്‍വാസിയായ റെജിയെയാണ് റിമാഡ് ചെയ്തത്. വ്യാഴാഴ്ചയാണ് ഇയാളെ പോലീസ് അറസ്റ്റുചെയ്യുന്നത്. പോക്‌സോ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

പെണ്‍കുട്ടിയുടെ വീടിന് സമീപം തന്നെയായിരുന്നു റെജിയും താമസിച്ചിരുന്നത്. പെണ്‍കുട്ടിയെ അശ്ലീല ചിത്രങ്ങള്‍ കാണിക്കാനും പ്രതി ശ്രമിച്ചിരുന്നു. സ്‌കുളില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിനിടെയാണ് സംഭവം പുറത്തറിയുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക