Image

വസന്തോത്സവം 2017: ഏപ്രില്‍ 21ന്

Published on 17 March, 2017
വസന്തോത്സവം 2017: ഏപ്രില്‍ 21ന്
  കുവൈത്ത്: കുവൈത്തിലെ പ്രമുഖ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കുവൈറ്റ് എറണാകുളം റസിഡന്‍സ് അസോസിയേഷന്റെ  അഞ്ചാമത് മെഗാ സാംസ്‌കാരിക പരിപാടിയായ ന്ധവസന്തോത്സവം 2017’ ഏപ്രില്‍ 21ന് ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ ഖൈത്താന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും. 

പ്രമുഖ കോമഡി താരങ്ങളായ മനോജ് ഗിന്നസ്, ഉല്ലാസ് പന്തളം തുടങ്ങിയവര്‍ അവതരിപ്പിക്കുന്ന കോമഡി ഷോ, ഗാനമേള, നൃത്തനൃത്യങ്ങള്‍ തുടങ്ങിയ വിവിധ കലാ സാംസ്‌കാരിക പരിപാടികളും കുവൈത്തിലെ പ്രമുഖര്‍ പങ്കെടുക്കുന്ന പൊതുസമ്മേളനവും പരിപാടിയുടെ ഭാഗമായിരിക്കും. കുവൈത്തിലെ എല്ലാ മേഖലകളില്‍ നിന്നും സൗജന്യ യാത്രാ സൗകര്യം ഉണ്ടായിരിക്കും. പ്രവേശനം പാസു മൂലം നിയന്ത്രിച്ചിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി ബിനില്‍ സ്‌കറിയ ഇവന്റ് കണ്‍വീനറും ഡെന്നീസ് ജോണ്‍ പ്രോഗ്രാം കണ്‍വീനറും ആയുള്ള 15 അംഗ മെഗാഷോ കമ്മിറ്റി രൂപീകരിച്ചതായി പ്രസിഡന്റ് കെ.ഒ. ബെന്നി, ജനറല്‍ കോ ഓര്‍ഡിനേറ്റര്‍ അനില്‍ കുമാര്‍, ജനറല്‍ സെക്രട്ടറി ബോബി പോള്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 55558329, 97224639, 98889368, 97271683, 66184973.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക