Image

വി : യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു

തോമസ് പാലച്ചേരി Published on 17 March, 2017
വി : യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു
ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ ബ്രോങ്ക്‌സ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വി.യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു.
ലദിഞ്ഞോടെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. ഫാ. സുനി പടിഞ്ഞേറെക്കരയുടെ (മയാമി പള്ളി വികാരി) കാര്‍മികത്വത്തില്‍ 4 വൈദീകര്‍ നേതൃത്വം നല്‍കിയതിരുന്നാള്‍ റാസ ഭക്തി നിര്‍ഭരമായിരുന്നു.വെസ്ര്‌ചെസ്റ്റര്‍ റോക്ലാന്‍ഡ് ക്‌നാനായ അംഗങ്ങള്‍ പുതിയതായി രൂപം കൊടുത്ത കോറസ് ഗ്രൂപ്പിന്റെ സംഗീത വിരുന്ന് റാസയെ സംഗീത സാന്ദ്രമാക്കി.
തിരുന്നാള്‍ സന്ദേശം ഫാ.മാത്യു മേലേടം നല്‍കി. വിശുദ്ധ കുര്‍ബാനക്കു ശേഷം ജോസഫ് നാമധാരികള്‍ക്കു വേണ്ടി പ്രത്യേകപ്രാര്‍ത്ഥനെയും കേക്ക് മുറിക്കലും നടന്നു. 26 പ്രസുദേന്തിമാര്‍ നടത്തിയ തിരുന്നാളിന് ട്രസ്റ്റിമാരായ എബ്രഹാം പുളിയനക്കുന്നേല്‍,റെജി ഉഴങ്ങാലില്‍, മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് ആദോപ്പിള്ളി, ഫൊറാന വികാരി ഫാ.ജോസ് തറക്കല്‍ എന്നിവര്‍നേതൃത്വം നല്‍കി. സ്‌നേഹവിരുന്നോടെ തിരുന്നാള്‍ സമാപിച്ചു. 
വി : യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു വി : യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു വി : യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ ആഘോഷമായി നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക