Image

കാന്‍സസ് മാര്‍ച്ച് 16 ഇന്ത്യന്‍ അമേരിക്കന്‍ ദിനമായി പ്രഖ്യാപിച്ചു

പി. പി. ചെറിയാന്‍ Published on 18 March, 2017
കാന്‍സസ് മാര്‍ച്ച് 16 ഇന്ത്യന്‍ അമേരിക്കന്‍ ദിനമായി പ്രഖ്യാപിച്ചു
വാഷിംഗ്ടണ്‍: വംശീയ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിബോട്ട്‌ലയോടുള്ള ആദര സൂചകമായി മാര്‍ച്ച് 16 ഇന്ത്യന്‍ അമേരിക്കന്‍ അപ്രിസിയേഷന്‍ ഡെയായി കാന്‍സസ് പ്രഖ്യാപിച്ചു.

ഫെബ്രുവരി 22 ന് യു എസ് നേവി ഉദ്യോഗസ്ഥനായിരുന്ന വെള്ളക്കാരന്റെ ആക്രമണത്തില്‍ കുച്ചിബോട്‌ല (32) കൊല്ലപ്പെടുകയും, കൂട്ടുകാരന്‍ അലോക് മദസാനിക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

'നിങ്ങള്‍ ഭീകരരാണ്, ഞങ്ങളുടെ രാജ്യം വിട്ടു പോകുക' എന്ന് ആക്രോശിച്ചായിരുന്ന പുരിണ്‍ടണ്‍ വെള്ളക്കാരന്‍ ഇവര്‍ക്ക് നേരെ നിറയൊഴിച്ചത്.

'അക്രമത്തിന്റെ മാര്‍ഗ്ഗം ഞങ്ങള്‍ തള്ളികളയുന്ന ഇന്ത്യന്‍ സമൂഹത്തോടൊപ്പം ഞങ്ങള്‍ എന്നും ഉണ്ടയിരിക്കും' മാര്‍ച്ച് 16 പ്രത്യേക ദിനമായി വേര്‍തിരിക്കുന്ന പ്രഖ്യാപനം നടത്തികൊണ്ട് കാന്‍സാസ് സിറ്റി മേയര്‍ ബ്രൗണ്‍ബാക്ക് പറഞ്ഞു. 

കുച്ചിബോട്‌ലായെ ആദരിക്കുന്ന ചടങ്ങില്‍ സുഹൃത്ത് മദസാനിയും, ഗ്രില്ലറ്റും പങ്കെടുത്തു. ഈ സംഭവത്തില്‍ പൊതുജനം പ്രകടിപ്പിച്ച ഐക്യദാര്‍ഡ്യം എന്നും അനുസ്മരിക്കുമെന്നും, നന്ദി പറയുന്നുവെന്നും മദസാനി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഹൈദരബാദില്‍ നിന്നുള്ള കുച്ചിബോട്‌ലയും തെലുങ്കാന വാറങ്കല്‍ ജില്ലയില്‍ നിന്നുള്ള മദസാനിയും സഹ പ്രവര്‍ത്തകരായിരുന്നു.

പ്രഖ്യാപനത്തിന് സാക്ഷികളാകുന്നതിന് നിരവധി ഇന്ത്യന്‍ വംശജരും എത്തിയിരുന്നു.


പി. പി. ചെറിയാന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക