Image

ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 18 March, 2017
ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം  വലിയ മെത്രപോലിത്ത പങ്കെടുക്കും.
ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍   മാര്‍ത്തോമ ഇടവകയുടെ   മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത പങ്കെടുക്കും.ഫൊക്കാനയുടെ 34  വര്‍ഷത്തെ ചരിത്രത്തിനു ഗതിമാറ്റം ഉണ്ടാക്കുന്ന ഫൊക്കാനകേരളാ കണ്‍വന്‍ഷന്‍  മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസില്‍ നടത്തുബോള്‍  തിരുമേനിയുടെ സാനിധ്യം ഒരു അനുഗ്രഹമായിരിക്കും.

 ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി തീവ്രവാദമാണ്. തീവ്രവാദത്തിന്റെ ഉറവിടം തേടിപ്പോയാല്‍ നമുക്കു കാണാന്‍ കഴിയുന്നത് രാഷ്ട്രീയപരമായും മതപരമായും മൂല്യച്യുതി സംഭവിച്ച ഒരു കൂട്ടം ജനങ്ങളേയാണ്. ശരിയായ പ്രപഞ്ചവീക്ഷണവും ദൈവബോധവുമുള്ള ഒരു ജനസമൂഹത്തിനുമാത്രമേ നന്മ നിറഞ്ഞ ഒരു പുതുലോകത്തെക്കുറിച്ച് നിറമുള്ള സ്വപ്നങ്ങള്‍ കാണാനും സമൂഹത്തിന്റെ പുനര്‍നിര്‍മ്മിതിയില്‍ തങ്ങളുടേതായ ഭാഗധേയം നിര്‍വ്വഹിക്കുവാനും കഴിയൂ.

ഒരു ആദര്‍ശ സംഘടനയെന്ന നിലയില്‍ അമേരിക്കന്‍ മലയാളികളോടുള്ള പ്രതിബദ്ധത നിറവേറ്റി ദൗത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥത പ്രകടിപ്പിച്ച് പ്രതാപത്തോടും ആത്മാഭിമാനത്തോടും കൂടി ജാതിമതഭേദമന്യേ എല്ലാവരേയും ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടുപോകുന്ന ഫൊക്കാന, എല്ലാ കണ്‍വന്‍ഷനുകളിലും 'മതസൗഹാര്‍ദ്ദ സന്ദേശത്തിനു  മുന്‍തൂക്കം കൊടുക്കാറുണ്ട്. െ്രെകസ്തവഹൈന്ദവഇസ്ലാം മത പണ്ഡിതരും സാമൂഹ്യസാംസ്‌ക്കാരിക നേതാക്കളും പങ്കെടുപ്പിച്ചായിരിക്കും  ഈ ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ നടത്തുന്നത്.


ഫൊക്കാനകേരളാ കണ്‍വന്‍ഷന്‍  മെയ് 27 ആം തീയതി ശനിയാഴിച്ച ആലപ്പുഴയിലെ ലേക്ക് പാലസില്‍ നടത്തുന്നതിന് വേണ്ടി വിപുലമായ കമ്മറ്റി രൂപികരിച്ചു കണ്‍വന്‍ഷന്റെ വിജയത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനവുമായി മുന്നോട്ട് പോകുന്നു. ഫൊക്കാനകേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാന്‍ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രപോലിത്ത തിരുമേനിയെ പ്രസിഡന്റ് തമ്പി ചാക്കോയും, അഡ്വസറി ബോര്‍ഡ്  ചെയര്‍മാന്‍ ടി.എസ്. ചാക്കോയും  നേരില്‍ പോയി ക്ഷണിക്കുകയും തിരുമേനി  ക്ഷണം  സ്വീകരിച്ചു ഫൊക്കാനകേരളാ കണ്‍വന്‍ഷനില്‍ പങ്കെടുക്കുമെന്ന് സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് അറിയിച്ചു.

ഫൊക്കാന കേരളാ കണ്‍വന്‍ഷനില്‍ മോസ്റ്റ്‌റെവ. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം  വലിയ മെത്രപോലിത്ത പങ്കെടുക്കും.
Join WhatsApp News
secular viewer 2017-03-18 23:17:29
FOKANA-FOMAA all termed as secular Associations, but no use almost all the time the main speaker or guests will be priests or bishops or some swamyes. This is totally against secularism and principles. For FOKANA the Hindu Namam man was given fokana convention chairmans post and made him silent. Now your two big leaders went and invited their own big Thirumani as the cheif guest. This is against secularism. Let that grand old big thirumani take some rest. Why you bother him. Like in the past he cannot make big jokes or big speeches because of excess age. His words are not at all clear now. If you invite him, then you have to invite Vellappalli nadaesan, Matha Amirtha nand mayi, Big cardinals big mullas etc. My conclusion please invite only secular high persons.
Just a Reader 2017-03-19 16:00:04
These two organizations are a subject of a big laugh. As soon as they win the key positions the first thing they do is going to Kerala with a Mund ,Jubba and a beaded gold chain wrapped around their thick neck and visit the Chief Minister and his 'sinkidees'. They make sure just before they leave New York, there is enough press people  to cover their newly earned 'fame'. The next agenda is their soon to be celebrated MAMANKAM in Kerala. The only bunch of people get benefited from these nonsense is some third grade cinema /serial actors and some politicians. It is ludicrous that there are some pravasy malayalies always wasting their time and money for all these nonsense.
Hope emalayalee will publish this!
pappu 2017-03-19 05:40:18

I totally agree with  secular viewer.  Please give  the thirumani rest. It is not  his time. he need rest. Taking about secularism, FOMA/FOKANA   both are the two sides of a stick. Both of them want only bishop/priest. FOMA only do their function in Chicago in St. Marys church as they can have their bishop as the chief guest.


We donot need any bishop/priest/swamy in our function. FOMA/FOKANA  are the association stands for the beniefits  of malayalees. If both these association thinks like that,  please keep the religion from this.Priest/bishop/swamy can go to their own convention ( In USA there is more than enough religious convention)


Hope this will open the eye of these two association executives and make their convention as a kerala convention not as a religious convention.

vayanakaaran 2017-03-19 05:56:40
മത സൗഹാർദ്ദത്തിനായി ഹിന്ദു സന്യാസിമാരെയും,ക്രിസ്തു പുരോഹിതന്മാരെയും, മുസ്‌ലിം മൊല്ലാക്കമാരെയും ക്ഷണിക്കുന്നു.  സൗഹാർദ്ദമുണ്ടെങ്കിൽ പിന്നെ മതങ്ങൾ എന്തിനു? ഈ മൂന്നു പേരെയും ക്ഷണിച്ച് വരുത്തുമ്പോൾ മതത്തിന്റെ അടിത്തറ ഉറപ്പിക്കയാണ്.  ഭൂരിപക്ഷം കൃസ്തീയ വിശ്വാസികൾ ഉള്ള ഒരു സമൂഹത്തിൽ ബിഷപ്പ് തന്നെ വരണം. അതിൽ കുഴപ്പമല്ല പക്ഷെ അത് മത സൗഹാർദ്ദത്തിനാണെന്നു പറഞ്ഞു ജനങ്ങളെ കളിയാക്കരുത്.

ഇ മലയാളിയിലൂടെ നല്ല നല്ല കാര്യങ്ങൾ ഉപദേശിക്കുന്ന വിദ്യാധരനെയാണ് വിളിക്കേണ്ടത്, അദ്ദ്ദേഹത്തയാണ് അംഗീകരിക്കേണ്ടത്.  പിന്നെ അക്കാദമി അവാർഡ് കാശ് കൊടുത്ത് വാങ്ങിയില്ലെന്ന്  ആർക്കും തെളിയിക്കാൻ പറ്റാത്തതോടെ ത്തോളം കാലം ആളുകൾ പണവുമായി
പോകും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക