Image

യോഗി ആദിത്യനാഥ് (44) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി

Published on 18 March, 2017
യോഗി ആദിത്യനാഥ് (44) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി
യോഗി ആദിത്യനാഥ് (44) ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയാകും. ലഖ്‌നൗവിലെ ലോക് ഭവനില്‍ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗമാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. ഖോരക്പൂരില്‍ നിന്നുള്ള ലോക്‌സഭാംഗമാണ് തീവ്ര ഹിന്ദുത്വ നിലപാടുകാരനായ ആദിത്യനാഥ്. കേശവ് പ്രസാദ് മൗര്യ, ദിനേശ് ശര്‍മ എന്നിവര്‍ സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിമാരാകും.
 കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു, ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, ബി.ജെ.പി വൈസ് പ്രസിഡന്റ് ഓം മാഥൂര്‍, പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കേശവ് പ്രസാദ് മൗര്യ എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത് സംസ്ഥാനത്തെ പാര്‍ട്ടിയുടെ ഹിന്ദുത്വ അടിത്തറ ശക്തിപ്പെടുത്തുമെന്ന് വിലയിരുത്തപ്പെടുന്നു. 
മാര്‍ച്ച് 19 ന് വൈകീട്ട് അഞ്ചിന്  മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. 403 അംഗ നിയമസഭയില്‍ 312 സീറ്റുകളും വിജയിച്ചാണ് ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ എത്തുന്നത്.
തീവ്രഹിന്ദുത്വ നിലപാടുകള്‍ പുലര്‍ത്തുകയും മുസ്ലിംക്രിസ്ത്യന്‍ വിരുദ്ധ ആശയങ്ങളുടെ പേരില്‍ വാര്‍ത്തകളില്‍ നിറയുകയും ചെയ്യാറുള്ള നേതാവാണ് യോഗി ആദിത്യനാഥ്. ഉത്തര്‍പ്രദേശില്‍ ഹിന്ദുത്വ ആശയങ്ങളെ ശക്തിപ്പെടുത്തി രാഷ്ട്രീയ അടിത്തറ ഉറപ്പിക്കാന്‍ ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനം നല്‍കുന്നതിലൂടെ ബിജെപി ശ്രമിക്കുന്നതായാണ് വിലയിരുത്തല്‍.
1998 മുതല്‍ അഞ്ചു തവണ ഖൊരക്പുരിലെ ബിജെപി എംപിയായിരുന്നു യോഗി ആദിത്യനാഥ്. 1998ല്‍ തന്റെ 26ാം വയസ്സില്‍ ഖൊരക്പൂര്‍ മണ്ഡലത്തില്‍നിന്ന് ആദ്യം വിജയിക്കുമ്പോള്‍ 12ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംപിയായിരുന്നു അദ്ദേഹം. പിന്നീട് 1999, 2004, 2009, 2014 വര്‍ഷങ്ങളിലും അദ്ദേഹം ഖൊരക്പുരിനെ പ്രതിനിധീകരിച്ച് പാര്‍ലമെന്റിലെത്തി. ഇപ്പോള്‍ മുഖ്യമന്ത്രി സ്ഥാനത്തെത്തുമ്പോള്‍ 44 വയസു മാത്രമാണ് ആദിത്യനാഥിന്റെ പ്രായം.
അജയ് സിങ് ബിഷ്ത് എന്നാണ് യോഗി ആതിദ്യനാഥിന്റെ യഥാര്‍ഥ പേര്. ഉത്തരാഖണ്ഡിലെ എച്ച്.എന്‍.ബി ഗര്‍വാള്‍ സര്‍വ്വകലാശാലയില്‍നിന്ന് ഗണിതശാസ്ത്രത്തില്‍ ബിഎസ്.സി ബിരുദം നേടിയിട്ടുള്ള അദ്ദേഹം ഉത്തര്‍പ്രദേശിലെ പ്രശസ്തമായ ഗോരഖ്‌നാഥ് ക്ഷേത്രത്തിലെ മുഖ്യ തന്ത്രിയുമാണ്.
യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ 2002ല്‍ ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചു. കടുത്ത വലതുപക്ഷ ദേശീയതാവാദ നിലപാടു പുലര്‍ത്തുന്ന ഈ സംഘടനയുടെ അനുയായികളാണ് പിന്നീട് സംസ്ഥാനത്തുണ്ടായ പല സായുധ കലാപങ്ങളുടെയും ഗോരക്ഷാ സംഘര്‍ഷങ്ങളുടെയും ലൗജിഹാദ് ആരോപിച്ച് നടന്ന ആക്രമണ സംഭവങ്ങളുടെയും പിന്നിലുണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഖൊരക്പൂര്‍ ഉള്‍പ്പെടുന്ന ഉത്തര്‍പ്രദേശിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായ സ്വാധീനശക്തിയാണ് ആദിത്യനാഥിനുള്ളത്. മോദി കഴിഞ്ഞാല്‍ ഇക്കഴിഞ്ഞ ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും സ്വാധീനശക്തിയുണ്ടായിരുന്ന നേതാവും ആദിത്യനാഥ് തന്നെയായിരുന്നു. തീവ്ര ഹിന്ദുത്വ നിലപാടുകളും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് ഉത്തര്‍പ്രദേശില്‍ വലിയൊരു വിഭാഗത്തിന്റെ ആരാധനാപാത്രമാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
മുസ്ലിം, ക്രിസ്ത്യന്‍ വിരുദ്ധ വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ നിരവധി തവണ വിവാദത്തിലായ ആദിത്യനാഥ്, ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങളില്‍ പൊതിഞ്ഞ വികസനം സങ്കല്‍പങ്ങളുടെ വക്താവും പ്രയോക്താവുമായാണ് അറിയപ്പെടുന്നത്. കടുത്ത വര്‍ഗ്ഗീയത പ്രകടിപ്പിക്കുന്ന നിരവധി പരാമര്‍ശങ്ങളും വിദ്വേഷ പ്രസംഗങ്ങളും കൊണ്ട് പലപ്പോഴും വിവാദത്തില്‍ പെടാറുണ്ട് ആദിത്യനാഥ്
Join WhatsApp News
with fear 2017-03-18 08:28:51
ഇന്ത്യെയെ ഒന്നു കൂടി വിഭജിക്കാന്‍ ബി.ജെ.പി ഒരുങ്ങുന്നു എന്നര്‍ഥം. ഇതിയാനെ മുഖ്യമത്രിയാക്കിയയ്തിന്റെ അര്‍ഥം വേറെന്താണ്‌ 
with fear 2017-03-18 08:31:58
ഹിന്ദുരാഷ്ട്രം ഉണ്ടാക്കുന്നത് നല്ലതാണ്. അവിടെ ഹിന്ദുക്കള്‍ക്ക് ജീവിക്കാം. ഹിന്ദുക്കളല്ലാത്തവര്‍ എന്തു ചെയ്യണം? 
പോത്തുള്ള 2017-03-18 12:06:58
  അച്ചന്മാരെ തെറിവിളിച്ച ബി ജെ പി ക്രിസ്ത്യാനികൾ എല്ലാം ഉടനെ മാളത്തിൽ കയറും.  ഇനിയങ്ങോട്ട് ജീസസ്  ഫാൻസ്‌ തിരിച്ചു ഗോളടിക്കുന്നതു കാണാം. 
Ninan Mathullah 2017-03-18 16:28:15

In our ‘Principles of Management Class’, teacher conducted an experiment to test students for their ambition and chance of success. Selected students have to stack one paisa coin one above the other. The tallest will get first prize. If you put coins beyond the limit it can stand up, and if the stack falls you get nothing. All the students except one stopped when they found that putting more will make the stack fall. This student was very ambitious and began stacking up beyond the limit. We were all watching. We warned him to stop, and he still put more. We could see the stack moving to and fro from the top. Still he won’t stop. There came the crash. He got nothing. There is a limit India can go beyond which it will break apart from the seams. BJP is playing with fire. They think using religion they can manipulate things as they desire. There is a saying that man proposes and God disposes. Same thing happened in Hitler’s Germany. Germany was ruined. They used the same Nazism and Fascist philosophy BJP is following. Those who do not believe in God and believe the lies of Science think that there is no God. Even if God there He is not watching and that God who created everything is powerless to change things. Some feel good and proud and secure when minorities are persecuted. It is only a false sense of strength. Strength is in unity. Let us see how BJP is destroying the unity Congress leaders of the previous generation built. “Kai thodathe oru kallu parinjuvannu bimbathinte padathil adichu. It was destroyed and the winds took the dust and scattered all over. Daniel saw the vision in 6th century BC of things going to happen in this 21st century. Let us wait and see the outcome.

 

vayanakaaran 2017-03-18 18:08:20
മാധ്യമങ്ങൾ എഴുതുന്നത് വായിച്ച് ഭാരതത്തെക്കുറിച്ച് മോശമായ ഒരു അഭിപ്രായം രൂപീകരിക്കരുത്. ബി ജെ പി ഹിന്ദു രാഷ്ട്രം ഒന്നും ഉണ്ടാക്കാൻ പോകുന്നില്ല. മതപരിവർത്തനം എന്നും പറഞ്ഞു യേശുവിനെ വിറ്റ് കാശാക്കി നാല് കാശുണ്ടാക്കുന്നവർ പടച്ച് വിടുന്ന ഗുണ്ടുകൾ മാത്തുള്ളയെപ്പോലെ നിഷ്ക്കളങ്കർ വിശ്വസിക്കുന്നു. സത്യസന്ധമല്ലാത്ത മതപരിവർത്തനം നടത്തുന്നവരുടെ
ഉൾഭീതിയാണ് ഇത്തരം വാർത്തകൾ.
ഭാരതം എന്നും എല്ലാവരെയും ഒരേ പോലെ സ്വീകരിച്ചിരുന്നു. അങ്ങനെ മഹത്തായ ഒരു പാരമ്പര്യം ആ രാജ്യത്തിനുണ്ട്. ദയവ് ചെയ്ത സ്വാര്തഥ തല്പരർ എഴുതി വിടുന്ന വാർത്തകൾ വായിച്ച് ആരും പരിഭ്രമിക്കരുത്. മോഡി വിചാരിച്ചാലോ ബി ജെ പി വിചാരിച്ചാലോ ഒരു ഹിന്ദു
രാഷ്ട്രം സാധ്യമല്ല.  ഭാരതീയ ഒന്ന് അതിൽ കൃസ്ത്യാനിയുണ്ട്, മുഹമ്മദീയനുണ്ട്, പാര്സിയുണ്ട്, സിഖ്‌കാരനുണ്ട്, ബുദ്ധ ജൈന മതക്കാർ ഉണ്ട്, ബഹായ് മതക്കാർ ഉണ്ട് അങ്ങനെ എത്രയോ മതങ്ങൾ ഒന്നിച്ചോഴുകുന്ന ഒരു മഹാ നദിയാണ് ഭാരതം. മാത്തുള്ള , താങ്കൾ സത്യമായ വാർത്ത വായിച്ച് സമാധാനപ്പെടുക. ഒരു മൊട്ടത്തലയാണോ, കാവി വസ്ത്രകാരനോ അധികാരത്തിൽ വന്നാൽ കാസ്മീർ മുതൽ കന്യാകുമാരി വരെ എല്ലാവരും അയാളുടെ കീഴിൽ വാരിക്ല്ല.
എഴുത്തുകാരെ ദയവ് ചെയ്ത വർഗീയത ഉണ്ടാകുന്ന ലേഖനങ്ങൾ എഴുതല്ലേ.നന്ദി നമസ്കാരം.
പോത്തുള്ള 2017-03-18 18:15:53
 ഹ ഹ ഇപ്പൊ എന്തായി. നുമ്മ ചങ്കു ബ്രോ മാത്തുള്ള ഗോൾ അടിക്കുന്നത് കണ്ടോ. വിദ്യാധിരാൻ പറഞ്ഞു പോത്തുള്ള കാലൻ ആണെന്ന്. മാത്തുള്ളയോടും പോത്തുള്ളയോടും ഏറ്റുമുട്ടാൻ ഒരു ആൻഡ്രുസും അന്തപ്പനും എന്നല്ല ഒരു ഈ മലയാലിം ജനിച്ചിട്ടില്ല 
Ninan Mathullah 2017-03-19 05:29:27

Vaayanakkaran’s comment shows where he stands on these issues. Is it not closing eyes to make it dark? White washing atrocities and not showing the courage to say right is right and wrong is wrong. This is called ‘chirichukondu kazhutharakkuka’. Independent thinking media and writers are persecuted and Vaayanakkaran do not see such things and an advice not to believe such things or problem is only for those who do 'mathaparivarthanam'. The core of Vaayanakkaran and such writing comments here against other religion and Christian priests are BJP agenda. They have nothing to say about the needed reformation in their religion and its practices but exaggerate the isolated incidents from priests. They constantly try to bring division between priests and believers, and that their speech is boring etc. Innocent among us believe such things and share it with others to bring division. Their strategy is to destroy the leadership. Once leadership is destroyed it is very easy to make the people pliable or scatter them. Same thing happened in Hitlers’ Germany. Independent voices and minority groups leadership were destroyed and the majority closed eyes to it. I had a friend in college. He throws up after drinks and party, and it is news among students. So even while throwing up his words are, “I do not throw up usually but very rare only”. Vaayanakkaran’s comments remind me of his behavior. Independent writers and cultural leadership is being destroyed and the comforting words that it is not going to happen, BJP will not come to power in India and do not believe it. Yes ‘Chirichukondu kazhutharakkuka thanne’.

Ninan Mathullah 2017-03-19 07:57:34

(please disregard the previous comment as this is edited)Vaayanakkaran’s comment showed where his heart on these issues. I can see him white washing atrocities of the group he identify as one with and not showing the courage to say right is right and wrong is wrong. Independent thinking media and writers are persecuted and he does not see such things, and an advice to readers not to believe such things. His heart is with BJP Hindu rashtrasm. Some have nothing to say about the needed reformation in their religion and its practices but exaggerate the isolated incidents from priests. They constantly try to bring division between priests and believers by comments such as priest’s speech is boring. Innocent among us believe it and share with others to destroy the unity. Their strategy is to destroy the leadership. Once leadership is destroyed it is very easy to make the people pliable or scatter them. Same thing happened in Hitlers’ Germany. Independent voices and minority group’s leadership were destroyed and the majority closed eyes to it. I had a friend in college. He throws up after drinking parties, and it was news among students. So even while throwing up his words are, “I do not throw up usually but very rare only”. Vaayanakkaran’s comments remind me of his behavior. Independent writers and cultural leadership is being destroyed everyday and the comforting words that it is not going to happen, only those who do ‘mathaparivarthanam’ need to worry, BJP will not come to power in India and you do not believe it, or India has a tradition of good relation with other religions etc. Yes ‘Chirichukondu kazhutharakkuka thanne’. You do not see the knife on your throat but the smiling face only.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക