Image

തൂണും ചാരിനിന്നവര്‍ പെണ്ണുംകൊണ്ടുപോയി (കൈരളി - ജോസ് തയ്യില്‍)

Published on 18 March, 2017
തൂണും ചാരിനിന്നവര്‍ പെണ്ണുംകൊണ്ടുപോയി (കൈരളി - ജോസ് തയ്യില്‍)
കേരളത്തിലും ഇന്‍ഡ്യ ഒട്ടുക്കുംകോണ്‍ഗ്രസിന്റെ പതനം ആശ്ചര്യപ്പെടുത്തുന്നു. രാജ്യ നന്മ ലക്ഷ്യമിട്ട് ഒട്ടേറെ നല്ല കാര്യങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ചെയ്തു. അതോടൊപ്പം ചെറിയ അപസ്വരങ്ങളും കൂടെ കയറി.  അവയ്‌ക്കെല്ലാം മാറ്റം വരുത്താം . എന്നാല്‍ കോണ്‍ഗ്രസിലെ വിഴുപ്പലക്കിനു തടയിടാന്‍ ആര്‍ക്കു സാധിക്കും? കെപിസിസിയെ ലക്ഷ്യബോധമുള്ള പാര്‍ട്ടിയാക്കി മാറ്റാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ്, ശ്രീ വി.എം സുധീരനെ , കെപിസിസി പ്രസിഡന്റായി നിയോഗിച്ചത് . മനസ്സില്ലാ മനസ്സോടെ ആണെങ്കിലും അദ്ദേഹം ആ പദവി ഏറ്റെടുത്തു . പാര്‍ട്ടിയില്‍ ഐക്യം കൊണ്ടു വരുന്നതിനുള്ള എല്ലാ  നീക്കങ്ങള്‍ക്കും അദ്ദേഹം തുടക്കം കുറിച്ചു . പക്ഷെ കോണ്ഗ്രസിലെ എബിസിഡി  ഗ്രൂപ്പുകള്‍ അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കി .

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്ന ജനസേവകര്‍ക്ക് സീറ്റ് കൊടുക്കെരുതെന്ന്‌ വരെ അദ്ദേഹം വാദിച്ചു. പക്ഷെ അഴകൊഴുമ്പന്‍ തീരുമാനങ്ങളുടെ ഉസ്ത്താദായ ചാണ്ടിമാഷും ,അദ്ദേഹത്തിന്റെ സന്തതസഹചാരിയായ ആന്റണി മാഷും വഴങ്ങിയില്ല. ഫലം, പുരോഗതിയെ നഖശിഖാന്തം എതിര്‍ക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടും അവസരം ലഭിച്ചു. കഴിഞ്ഞ ആഴ്ച നടന്ന സംഭവം ശ്രദ്ധിക്കാം . നടുമ്പാശേരി എയിര്‍പ്പോര്ട്ടിന്റെ തുടക്കത്തില്‍ ഞങ്ങളുടെ നെഞ്ചത്തു വേണം, വിമാനം ഇറങ്ങാന്‍ എന്നു വാദിച്ച പാര്‍ട്ടിക്കാരു, എലി പുന്നെല്ലു കണ്ട ഇളിഭ്യന്‍ ചിരിയോടെ നാടയ്ക്ക് കത്രിക  വെയ്ക്കുന്നു . മറ്റൊരുവിധത്തില് കുറിച്ചാല്‍ "തൂണുംചാരി നിന്നവര്‍ പെണ്ണിനെ തട്ടിയെടുത്തു' കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരും സഖ്യകക്ഷികളും എവിടെ പോയി ? ഉല്‍ഘാടന വേളയിലെ പ്രസംഗത്തില്‍ ശ്രീ. മുഖ്യമന്ത്രി ,  കുറ്റബോധം കൊണ്‌ടോ എന്തുകൊണ്‌ടോ, സിയാലിന്റെ വളര്‍ച്ചയെ പറ്റി സംസാരിക്കാതെ കാസര്‍കോട്ടും ശിവഗിരിയിലും, കണ്ണൂരുമെല്ലാം എയര്‍പ്പോര്‍ട്ട് പണിയുമെന്ന് വീമ്പടിച്ചു,   പ്രസംഗം ചുരുക്കി. കാരണം, തുടക്കത്തിലെ പാര്‍ട്ടിക്കാരുടെ നിലപാടും,  അതിനു ശേഷം എയര്‍പ്പോര്‍ ട്ടിനുണ്ടായ വളര്‍ച്ചയും, അവരില്‍ അസൂയ ജനിപ്പിക്കന്നതായിരുന്നു . മറ്റൊരു വിധത്തില്‍ കുറിച്ചാല്‍,  ജനംപുരോഗതി പ്രാപിച്ചാല്‍ , പാര്‍ട്ടി അസ്തമിക്കും, ഒപ്പം ,അധികാരവും..

മെയ് മാസം അവസാനത്തോടെ കൊച്ചിന്‍ മെട്രോയുടെ ഉല്ഘാടനം വരുകയാണ് .മെട്രായുടെ തുടക്കത്തിലുംഏതെല്ലാം വിധത്തില്‍ തൊഴിലാളിപ്ര്‌നം ഉണ്ടാക്കാമായിരുന്നോ അതെല്ലാമായിരുന്നു , പാര്‍ട്ടിക്കാരുടെ സംഭാവന. എന്നാല്‍ മെട്രോയുടെചെയര്‍മാന്‍ ശ്രീ.ശ്രീധരന്റെ , മര്‍ക്കടമുഷ്ട്ടിയും, യുഡിഎഫിന്റെപൂര്‍ണ്ണ പിന്തുണയും, മെട്രോയെസമയബന്ധിതമായി തീര്‍ക്കാന്‍അനുവദിച്ചു . വരാന്‍ പോകുന്നആ നല്ല സുദിനത്തിലും , ആരാണ് നാട മുറിക്കുക, തുടക്കത്തില്‍പാരപണുത പാര്‍ട്ടിക്കാര്‍ തന്നെ !സ്മാര്‍ട്ട് സിറ്റിയുടെ ഉല്‍ഘാടനവുംഈ വര്‍ഷം അവസാനം കരഗതമാകും. സ്മാര്ട്ട് സിറ്റിയുടെ തുടക്കത്തില്‍ , *ഞങ്ങള്‍ തന്നെ എല്ലാംഡൗണ്‍ ലോഡ് *ചെയ്തുകൊള്ളാംഎന്നാണ് , ബഹുമാന്യനായഅച്ചുതന്‍ മാഷ് പ്രസ്താവിച്ചത്.ഇവിടെ പസക്തമായ വിഷയംകോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ ഇതില്‍നിന്നും എന്തെങ്കിലും പഠിക്കുന്നുണ്‌ടോ എന്നുള്ളതാണ്.ഇത്തരുണത്തില്‍ എ.ഐ.സി.സിഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കമ്യാണിസ്റ്റ് പാര്‍ട്ടിയിലെപ്പോലെകൊല്ലും കൊലയും ആവശ്യമില്ല.എന്നാല്‍ വേറെ ചിലതെല്ലാം അവര്‍ക്കു ചെയ്യാന്‍ സാധിക്കും . ഭവിഷ്യത്തുകള്‍ വലുതാണ്. ഇമ്പിരാഗാന്ധി സിമ്പി!േറ്റ് മെമ്പേഴ്‌സിനെ ഒതുക്കിയതു പോല,കേരളത്തിലും , ആന്റണി ഉള്‍പ്പെട്ടഗ്രപ്പ് നേതാക്കന്മാര്‍ക്ക്്മുനറിയിപ്പ്‌നല്‍കുക, അത്യാവശ്യമെങ്കില്‍ മാറി നില്‍ക്കാനും ആവശ്യപ്പെടണം. ഇതു വായിക്കുമ്പോള്‍പലരും ഉള്ളില്‍ ചിരിക്കും , ഇതൊന്നും നടപ്പാകാന്‍ പോകുന്നില്ല,പക്ഷെ മറു ചോദ്യം - നടപ്പാക്കാതെ തോല്‍വി രുചിച്ചിട്ടെന്തുകാര്യം? കൈരളിയുടെ അഭിപ്രായം കുറിച്ചാല്‍ സുധീരനെകോണ്‍ഗ്രസ് പ്രസിഡന്റായി ഉയര്‍ത്തണം. പുകഞ്ഞ കൊള്ളികളെയെല്ലാം അദ്ദേഹം പുറം തള്‌ളും .അദ്ദേഹത്തിനതു സാധിക്കും.മറ്റൊന്ന് നേതാക്കന്മാരെ തെരഞ്ഞെടുക്കുന്നത് - ജനങ്ങളാകണം. ഒരുനേതാവ് , മറ്റൊരു

നേതാവിനെതെരഞ്ഞെടുക്കുന്ന രീതി അവസാനിപ്പിക്കണം.അഴിമതി മണക്കുന്നു എന്നുതോന്നുന്ന നിമിഷത്തിലെ നേതാവിനോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെടണം.നേതാവിന്റെ പ്രവര്‍ത്തനംഇഷ്ടപ്പെട്ടില്ലെങ്കില്‍ തിരിച്ചുവിളിക്കാനുളള അവകാശവുംജനങ്ങള്‍ക്കുണ്ടാകണം.സകല നേതാക്കളുടെയും ആസ്തിവെളിപ്പെടുത്തണം. പകരം കള്ളനുകഞ്ഞിവെച്ച നേതാക്കന്മാരുമായിപാര്‍ട്ടി നന്നാക്കാന്‍ ഇറങ്ങിയാല്‍,അമ്പേ അതൊരു നിത്യ പരാജയമായിര്ക്കും.

കഴിഞ്ഞ ഉത്തരേന്ത്യന്‍ നിയമ സഭാതെരഞ്ഞെ ടുപ്പുകളില്‍ ജെപിയുടെവിജയം രണ്ടു സ്റ്റേയ്റ്റുകളില്‍മാത്രമൊതുങ്ങി . ബാക്കിസ്റ്റേറ്റുകളില്‍ അവര്‍ സ്വതന്ത്രന്മാരെവാങ്ങിക്കുകയാണ് ചെയ്തത്, ഭരണം കയ്യടക്കാന്‍ . മറ്റൊന്ന്,ബിജെപി യുടെ പിന്തുണ ഇന്നും 32 ശതമാനത്തില്‍ താഴെയാണ് .അതേസമയം കോണ്‍ഗ്രസിന്റെവേരോട്ടം എല്ലാ സ്റ്റേറ്റുകളിലും ഉണ്ട്, എന്നാല്‍ അഴിമതിക്കാരുടെ വിളയാട്ടം പര്‍ട്ടിയെ നാശത്തിലക്ക്‌നയിക്കുന്നു. പോംവഴി - പാര്‍ട്ടിനയ രേഖകള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത അച്ചടക്ക നടിസ്വീകരിക്കാന്‍ പാര്‍ട്ടിതയ്യാറാകണം.പകരം കണ്ടില്ലെന്നുനടിച്ചാല്‍ , ജനം കണ്‌ടെന്നു വരും,‘വിഷ്യത്ത് വലുതായിരിക്കും .

ജയി ഹിന്ദ്...
തൂണും ചാരിനിന്നവര്‍ പെണ്ണുംകൊണ്ടുപോയി (കൈരളി - ജോസ് തയ്യില്‍)തൂണും ചാരിനിന്നവര്‍ പെണ്ണുംകൊണ്ടുപോയി (കൈരളി - ജോസ് തയ്യില്‍)
Join WhatsApp News
renji 2017-03-19 05:40:59
CPM is in power only because Chandy/Ramesh so intimidated by RSS and would run for cover. They are simply cowards. Minorities wanted someone to stand upto these bullies! People did not vote against development but they preferred their security over airport and Metros! Is that clear Kairalee!
Naradan 2017-03-19 10:29:11
പെണ്ണിനെ  കൊണ്ട്  പോകാൻ വേണ്ടി  തന്നെ  ആണ്  അവൻ  തൂണിൽ  ചാരി  നിന്നതു . അതിനാൽ  തൂണും ചാരി  നില്കുന്നവനിൽ  എപ്പോഴു ഉം   ഒരു കണ്ണ് വേണം.
 അത് അറിയാവുന്നതു  കൊണ്ടാണ്  ' എൻ തുള്ളുന്നു  എന്നെ ഉള്ളു  എന്റെ  കണ്ണ്  രണ്ടും  തറയിൽ  ആണ് ' എന്ന് പറയൻ തുള്ളലിൽ  പറയുന്നത് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക