കുണ്ടറ പീഡനം: മകളെ കൊലപ്പെടുത്തിയതാണെന്ന് പിതാവ്
VARTHA
20-Mar-2017

കൊല്ലം: കുണ്ടറയില്‍ പത്തുവയസുകാരിയുടെ മരണം കൊലപാതകമാണെന്ന് പെണ്‍കുട്ടിയുടെ പിതാവ്. ആത്മഹത്യക്കുറിപ്പ് നിര്‍ബന്ധിച്ച് എഴുതിപ്പിച്ചതാണെന്നും പിതാവ് ജോസ് പറഞ്ഞു.
കേസില്‍ മുത്തച്ഛന്‍ വിക്ടറിനെ
അറസ്റ്റ് ചെയ്‌തെങ്കിലും ഇക്കാര്യത്തില്‍ തനിക്ക് തൃപ്‌തിയില്ലെന്നും ജോസ്
മാധ്യമങ്ങളോട് പറഞ്ഞു.
മകള്‍ക്ക് പഴയലിപി അറിയില്ല. മുത്തച്ഛന്‍ കുറ്റം സമ്മതിച്ചത് നുണപരിശോധന ഭയന്നാണ്. നുണപരിശോധന നടത്തിയാല്‍ കേസില്‍ കൂടുതല്‍ ആളുകള്‍ പ്രതികളാകുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടി മരിച്ച ദിവസം വീട്ടില്‍ ചെല്ലാന്‍ മുത്തച്ഛന്‍ ആവശ്യപ്പെട്ടിരുന്നു.

മകളെ കൊലപ്പെടുത്തി തന്നെ
പ്രതിയാക്കുകയായിരുന്നു ലക്ഷ്യം. നേരത്തേ തന്നെ പ്രതിയാക്കിയ കേസില്‍ കുട്ടിയെ
കൗണ്‍സിലിങ് നടത്തിയില്ല. കൗണ്‍സിലിങ് നടത്തിയിരുന്നെങ്കില്‍ കുട്ടി
മരിക്കില്ലായിരുന്നുവെന്നും പിതാവ് പറഞ്ഞു.
കേസ് അന്വേഷണം ഇവിടെ ഒതുക്കരുത്. സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം ഇനിയും ലഭിച്ചിട്ടില്ല. സത്യം കണ്ടെത്തുന്നതിന് എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കണമെന്നും ജോസ് പറഞ്ഞു. കഴിഞ്ഞ ജനുവരി 15 നാണ് പത്തുവയസുകാരിയെ വീട്ടിലെ ജനല്‍കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

Facebook Comments