Image

ദംഗലില്‍ നിന്ന് ആമിറിനു ലഭിച്ച പ്രതിഫലം 175 കോടി രൂപ!!

Published on 20 March, 2017
ദംഗലില്‍ നിന്ന് ആമിറിനു ലഭിച്ച പ്രതിഫലം  175 കോടി രൂപ!!
ഇന്ത്യന്‍ ബോക്‌സ്ഓഫീസില്‍ നിന്ന് മാത്രം 500 കോടി കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രമായി ആമിര്‍ഖാന്റെ ദംഗല്‍. ഹരിയാനയിലെ ഗുസ്തിതാരമായ മഹാവീര്‍ സിങ് ഫോഗട്ടിന്റെയും മക്കളുടെയും വിജയ കഥ പുനരാവിഷ്‌കരിച്ച ‘ദംഗല്‍’ സൃഷ്ടിച്ച തരംഗത്തിന് ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഇത്രമാത്രം സാമ്ബത്തിക നേട്ടമുണ്ടാക്കിയ ചിത്രത്തില്‍ നായകന്‍ ആമിര്‍ ഖാന്റെ പ്രതിഫലം എത്രയാണെന്ന് അറിയാമോ? സിനിമയിലെ നായകനും നിര്‍മ്മാതാവും കൂടിയായ അമിര്‍ നേടിയത് 175 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആമിര്‍ ഖാന്‍ പ്രൊഡക്ഷന്‍സും ഡിസ്‌നി പിക്‌ചേഴ്‌സും യുടിവിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. ആയതിനാല്‍ ചിത്രത്തില്‍ അഭിനയിച്ചതിന് ലഭിച്ച പ്രതിഫലത്തിന് പുറമെ ലാഭത്തിന്റെ ഒരു വലിയ വിഹിതവും ആമിര്‍ സ്വന്തമാക്കി.

വാര്‍ത്ത വെബ്‌സൈറ്റായ ഡിഎന്‍എയും റിപ്പോര്‍ട്ട് പ്രകാരം, 35 കോടി പ്രതിഫലത്തിനു പുറമേ ലാഭത്തിന്റെ 33 ശതമാനവും റോയല്‍റ്റി വിഹിതത്തിന്റെ 33 ശതമാനവും കൂടിയാണ് ഈ 175 കോടി രൂപ. സാറ്റ്‌ലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്ന തുകയുടെ ഒരു വലിയ പങ്കും ആമിറിന് ഭാവിയില്‍ ലഭിക്കും. ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ആമിറിപ്പോള്‍.

ക്രിസ്മസ് റിലീസായി ഡിസംബര്‍ 23ന് ലോകമെമ്ബാടുമുള്ള തീയേറ്ററുകളിലെത്തിയ ചിത്രം ആഭ്യന്തരവിപണിയില്‍നിന്ന് ഏറ്റവും കളക്ഷന്‍ നേടുന്ന ചിത്രമായി നേരത്തേ മാറിയിരുന്നു. ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും കൂടുതല്‍വരുമാനം നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്ത് ഇടം നേടുകയും ചെയ്തു. ആമിറിന്റെ തന്നെ പികെയാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക