Image

ബ്രോംലിയില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ആദ്യ ഇടയസന്ദര്‍ശനം പൂര്‍ത്തിയാക്കി

Published on 20 March, 2017
ബ്രോംലിയില്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ആദ്യ ഇടയസന്ദര്‍ശനം പൂര്‍ത്തിയാക്കി
   ലണ്ടന്‍: ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാര്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാന്പിക്കല്‍ മാര്‍ച്ച് 12 മുതല്‍ 15 വരെ ദിവസങ്ങളില്‍ ലണ്ടനിലെ പ്രമുഖ സീറോ മലബാര്‍ കുര്‍ബാന കേന്ദ്രമായ ബ്രോംലിയില്‍ ആദ്യ ഇടയ സന്ദര്‍ശനം നടത്തി.

മാര്‍ച്ച് 12ന് ലണ്ടനില്‍ എത്തി ചേര്‍ന്ന പിതാവ് ആതിഥേയ രൂപതയായ സൗത്ത് വാര്‍ക് അതിരൂപത അധ്യക്ഷന്‍ മാര്‍ പീറ്റര്‍ സ്മിത്തിനെ സന്ദര്‍ശിച്ച് ചര്‍ച്ച നത്തി. ആര്‍ച്ച് ബിഷപ് പുതിയ രൂപതക്കും അധ്യക്ഷനും എല്ലാവിധ ആശംസകളും നേര്‍ന്നു.ബ്രോംലി പാരീഷ് ചാപ്ലിന്‍ ഫാ.സാജു പിണക്കാട്ടും പിതാവിനെ അനുധാവനം ചെയ്തു.

ബ്രോംലി സീറോ മലബാര്‍ മാസ് സെന്ററില്‍ എത്തിയ മാര്‍ സ്രാന്പിക്കലിനെ ചാപ്ലിന്‍ ഫാ. സാജു പിണക്കാട്ടിന്റെയും പള്ളി കമ്മിറ്റി ഭാരവാഹികളുടെയും നേതൃത്വത്തില്‍ വിശ്വാസ സമൂഹം ഒന്നുചേര്‍ന്ന് സ്വീകരിച്ച് ദേവാലയത്തിലേക്ക് ആനയിച്ചു. തുടര്‍ന്നു നടന്ന ആഘോഷമായ വിശുദ്ധ കുര്‍ബാന മധ്യേ നല്‍കിയ സന്ദേശം കുഞ്ഞുങ്ങളുടെയും യുവ ജനങ്ങളുടെയും വിശ്വാസ പരിശീലനം കുടുംബങ്ങളില്‍ അനിവാര്യമായ ഐക്യത്തിന്റെയും വിശ്വാസ ജീവിതത്തിന്റെയും കുടുംബ പ്രാര്‍ഥനകളുടെയും ആവശ്യകതകളെയും അതിശക്തമായ ബോധവത്കരണവുമായി.

പൊതുയോഗത്തില്‍ ബ്രോംലിയിലെ വിശ്വാസ സമൂഹത്തിന്റെ സഹകരണത്തേയും പ്രവര്‍ത്തനങ്ങളെയും പ്രശംസിച്ച മാര്‍ സ്രാന്പിക്കല്‍ ഇടവക സമൂഹത്തിന്റെ സന്തോഷവും സന്ദേഹവുമൊക്കെ സശ്രദ്ധം ശ്രവിച്ച പിതാവ് എല്ലാവരോടും വ്യക്തിപരമായി സംസാരിക്കുവാനും സമയം കണ്ടെത്തി. തുടര്‍ന്നു സ്‌നേഹവിരുന്നും നടന്നു. മൂന്ന് ദിവസങ്ങളിലായി നടന്ന ഇടയ സന്ദര്‍ശനത്തില്‍ മാസ് സെന്ററിലെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് പ്രാര്‍ഥനകള്‍ അര്‍പ്പിക്കുകയും ചെയ്തു. 

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക