Image

അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവകയായി

Published on 20 March, 2017
അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവകയായി
  അബര്‍ഡീന്‍: മാര്‍ ഗീവര്‍ഗീസ് സഹദായുടെ നാമത്തില്‍ യുകെ റീജണല്‍ അബര്‍ഡീന്‍ മേഖലയില്‍ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് കോണ്‍ഗ്രിഗേഷന്‍ ഇടവകയായി ഉയര്‍ത്തി. അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോസ് ചര്‍ച്ച് എന്ന പേരിലായിരിക്കും ഇനി മുതല്‍ കോണ്‍ഗ്രിഗേഷന്‍ അറിയപ്പെടുക.

യുകെ പാത്രിയര്‍ക്കല്‍ വികാരി സഖറിയാസ് മാര്‍ ഫിലക്‌സിനോസാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇനി മുതല്‍ സഭ ഒരു കുടുംബവും ദൈവം പിതാവുമായുള്ള ഏക കുടുംബത്തിലെ ഏക ശരീരമായ കൂട്ടായ്മ അനുഭവിക്കുന്ന ഒരേ ശരീരത്തിലെ അവയവങ്ങളെ പോലെ ഇടവക ഒരു കുടുംബം ആയിരിക്കണമെന്നും സമൂഹത്തിനു മാതൃകയും ബന്ധങ്ങളില്‍ അകല്‍ച്ച ഉണ്ടാകാതെയും സ്‌നേഹം കുറഞ്ഞു പോകാതെയും നല്ല സാക്ഷ്യമുള്ള ഒരു ഇടവകയാകണമെന്നും കോണ്‍ഗ്രിഗേഷന് നേതൃത്വം നല്‍കിയ ഏവരേയും മാര്‍ ഫിലക്‌സിനോസ് അഭിനന്ദിച്ചു.

റിപ്പോര്‍ട്ട്: രാജു വേലംകാല  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക