Image

തൃശൂര്‍ അസോസിയേഷന്‍ കുവൈത്ത് ശില്പശാല സംഘടിപ്പിച്ചു

Published on 20 March, 2017
തൃശൂര്‍ അസോസിയേഷന്‍ കുവൈത്ത് ശില്പശാല സംഘടിപ്പിച്ചു
 കുവൈത്ത്: തൃശൂര്‍ അസോസിയേഷന്‍ ഓഫ് കുവൈത്ത് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കും അമ്മമാര്‍ക്കുമായി ശില്പശാല സംഘടിപ്പിച്ചു. 

മാര്‍ച്ച് 17ന് അബാസിയ പോപ്പിന്‍സ് ഹാളില്‍ നടന്ന ശില്പശാല പ്രസിഡന്റ് ജീവ്‌സ് എരിഞ്ഞേരി ഉദ്ഘാടനം ചെയ്തു. വനിതാവേദി ജനറല്‍ കണ്‍വീനര്‍ ശാന്തി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. 

'മാതൃത്വവും കുട്ടികളുടെ സമഗ്രവികസനവും’ എന്ന വിഷയത്തില്‍ നടന്ന ശില്പശാലയില്‍ സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ വിഭീഷ് തിക്കോടി വിഷയാവതരണം നടത്തി. അംഗങ്ങളുടെ ചോദ്യോത്തര സെഷനുശേഷം ഭാരതീയ വിദ്യാഭവന്‍ കുവൈത്ത് സ്മാര്‍ട്ട് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മഹേഷ് അയ്യര്‍ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി സിജോ സണ്ണി, വനിതാവേദി സെക്രട്ടറി അനീസ ഹാസിം, ജോയിന്റ് സെക്രട്ടറി കലാരാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക