Image

മലയാളി യുവാവിന്റെ ജയില്‍ മോചനത്തിന് സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത്

Published on 20 March, 2017
മലയാളി യുവാവിന്റെ ജയില്‍ മോചനത്തിന് സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത്
  ജിദ്ദ: സ്‌പോണ്‍സറുമായുള്ള സാന്പത്തിക ഇടപാടിന്റെ പേരില്‍ ജയിലില്‍ കഴിയുന്ന മലയാളി യുവാവിന്റെ മോചനത്തിന് സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്ത്. കൊണ്ടോട്ടി സ്വദേശിയായ ഈ യുവാവ് ഹൃദയസംബന്ധമായ ഗുരുതരമായ അസുഖത്തിന് ജയിലിലും ചികിത്സയിലാണ്. കുടുംബ നാഥന്‍ ജയിലിലായതോടെ ജിദ്ദയിലുള്ള ഭാര്യയും കുട്ടികളും കടുത്ത പ്രയാസത്തിലുമാണ്. ഇദ്ദേഹത്തെ കേസില്‍നിന്ന് രക്ഷപെടുത്താനും കുടുംബത്തെ നാട്ടിലെത്തിക്കാനും ഒരു ലക്ഷത്തോളം റിയാല്‍ ആവശ്യമാണ്. ഇതോടെയാണ് മലയാളി സാമൂഹ്യ പ്രവര്‍ത്തകര്‍ രംഗത്തിറങ്ങാന്‍ തീരുമാനിച്ചത്. 

ശറഫിയ സഹാറ ഓഡിറ്റോറിയത്തില്‍ കൂടിയ സാമൂഹ്യ പ്രവര്‍ത്തകരുടെ യോഗത്തില്‍ കെ.ടി. അബ്ദുള്‍ ഹഖ് 0593888833, കണ്‍വീനറും അബ്ദുറഹിമാന്‍ വണ്ടൂര്‍ 0503676122 ഫിനാന്‍സ് കോഓര്‍ഡിനേറ്ററുമായി കമ്മിറ്റി രൂപീകരിച്ചു. ജിദ്ദയിലെ മുഴുവന്‍ മലയാളി സംഘടന നേതാക്കളെയും പങ്കെടുപ്പിച്ച് 27ന് രാത്രി ഒന്പതിന് ശറഫിയ ഇന്പാല ഗാര്‍ഡനില്‍ വിപുലമായ യോഗം ചേരാനും തീരുമാനിച്ചു. സി.കെ ഷാക്കിര്‍, കെ.ടി. അബ്ദുള്‍ ഹഖ്, അബ്ദുറഹിമാന്‍ വണ്ടൂര്‍, ശരീഫ് അറക്കല്‍, ഇസ്മായില്‍ കല്ലായി, കൊന്പന്‍ മൂസ, നാസര്‍ ചാവക്കാട്, ജലീല്‍ കണ്ണമംഗലം, ഹംസ കൊണ്ടോട്ടി, മഹ്ബൂബ് അലി, റഹീം ഒതുക്കുങ്ങല്‍, സിദ്ദീഖ്, അബ്ദുള്‍ കരീം, ഫിറോസ് മുഴുപ്പിലങ്ങാട്, നൗഷാദ്, സുബൈര്‍ പട്ടാന്പി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. 

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക