Image

പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഭരണാധികാരികളുടെ നടപടി പ്രശംസനീയം: നവയുഗം സാംസ്‌കാരികവേദി.

Published on 20 March, 2017
പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഭരണാധികാരികളുടെ നടപടി പ്രശംസനീയം: നവയുഗം സാംസ്‌കാരികവേദി.
ദമ്മാം:  സൗദി അറേബ്യയില് അനധികൃതമായി താമസിക്കുന്ന വിദേശികള്ക്ക്, ശിക്ഷാനടപടികള്‍ ഇല്ലാതെ രാജ്യം വിട്ടുപോകുവാന്, മാര്‍ച്ച് 29  മുതല്‍ മൂന്നു മാസത്തേയ്ക്ക്  പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഭരണാധികാരികളുടെ പ്രഖ്യാപനത്തെ, നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി ഏറെ സന്തോഷത്തോടെ സ്വാഗതം ചെയ്തു.

 
വിസ, തൊഴില്‍ നിയമകുരുക്കുകളില്‍പെട്ട് സൗദിയില്‍ നിന്നും സ്വന്തം നാട്ടിലേയ്ക്ക് തിരികെ പോകാനാകാതെ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പ്രവാസികള്‍ക്ക് വലിയൊരു അനുഗ്രഹമാണ് ഈ പൊതുമാപ്പ് പ്രഖ്യാപനം.  അത്തരം പ്രവാസികള്‍ക്ക് യാതൊരു ഫൈനും നല്‍കാതെയും, ശിക്ഷാനടപടികള്‍ നേരിടാതെയും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങാന്‍ പൊതുമാപ്പിന്റെ മൂന്നുമാസകാലാവധിയ്ക്കുള്ളില്‍ കഴിയും.  ക്രിമിനല്‍ കുറ്റം ഒഴികെയുള്ള കുറ്റകൃത്യങ്ങള്ക്ക് ശിക്ഷിക്കപ്പെട്ട് ജയിലില് കഴിയുന്നവര്‍ക്കും പൊതുമാപ്പ് പ്രയോജനപ്പെടുത്താം. അത്തരം എല്ലാ പ്രവാസികളും ഈ സുവര്‍ണ്ണാവസരം പ്രയോജനപ്പെടുത്തണമെന്ന്  നവയുഗം ജീവകാരുണ്യവിഭാഗവും, നിയമസഹായവേദിയും അഭ്യര്‍ത്ഥിച്ചു.

പൊതുമാപ്പിന്റെ വാര്‍ത്തകള്‍ എല്ലാ പ്രവാസികളിലും എത്തിയ്ക്കാന്‍ വ്യാപകപ്രചാരണം  നടത്തുമെന്നും, കിഴക്കന്‍പ്രവിശ്യയില്‍ പൊതുമാപ്പിന്റെ ഗുണഫലങ്ങള്‍ ആവശ്യക്കാരായ പ്രവാസികള്‍ക്ക് ലഭിയ്ക്കാനായി സൗജന്യ നിയമ, ജീവകാരുണ്യസേവനങ്ങള്‍ ലഭ്യമാക്കുമെന്നും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കും, നവയുഗം സേവനങ്ങള്‍ക്കും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.

ദമ്മാം:  0569853837, 0567103250, 0569460643

അല്‍കോബാര്‍: 0583649777, 0530642511

അല്‍ഹസ്സ: 0539055144, 0506984469

പൊതുമാപ്പ് പ്രഖ്യാപിച്ച സൗദി ഭരണാധികാരികളുടെ നടപടി പ്രശംസനീയം: നവയുഗം സാംസ്‌കാരികവേദി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക