Image

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി

ജീമോന്‍ റാന്നി Published on 20 March, 2017
ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി
ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 3 വര്‍ഷത്തെ സ്തുത്യര്‍ഹമായ സേവനത്തിനുശേഷം നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്ന സെന്റ് തോമസ് സിഎസ്‌ഐചര്‍ച്ച് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണ്‍ ഇടവക വികാരി റവ.അല്‍ഫാ വര്‍ഗീസിനും കുടുംബത്തിനും സമുചിതമായ യാത്രയയപ്പു നല്‍കി.

മാര്‍ച്ച് 14ന് വൈകീട്ട് ഏഴുമണിയ്ക്ക് സ്റ്റാഫോഡിലുള്ള ദേശി റസ്‌റ്റോറന്റില്‍ വച്ച് കൂടിയ യാത്രയയപ്പ് യോഗത്തില്‍ വെരി.റവ.സഖറിയാ പുന്നൂസ് കോര്‍ എപ്പിസ്‌ക്കോപ്പാ അദ്ധ്യക്ഷത വഹിച്ചു. സിഎസ്‌ഐ സഭയ്ക്കു മാത്രമല്ല ഹൂസ്റ്റണിലെ എക്യൂമെനിക്കല്‍ പ്രസ്ഥാനത്തിന് അല്‍ഫാ അച്ചന്‍ നല്‍കിയ സംഭാവനകള്‍ എടുത്തുപറയേണ്ടതാണെന്ന് അദ്ധ്യക്ഷപ്രസംഗത്തില്‍ കോര്‍എപ്പിസ്‌ക്കോപ്പാ ചൂണ്ടിക്കാട്ടി.

പബ്ലിക് റിലേഷന്‍സ് ഓഫീസറും, കളര്‍ജി ഫെലോഷിപ്പ് സെക്രട്ടറിയുമായ റവ.കെ.ബി.കുരുവിള, വൈസ് പ്രസിഡന്റ് റവ.ജോണ്‍സണ്‍ തോമസ് ഉണ്ണിത്താന്‍, സെക്രട്ടറി രവി വര്‍ഗീസ്, ഡോ.അന്നാ കെ. ഫിലിപ്പ് തുടങ്ങിയവര്‍ അച്ചനും കുടുംബത്തിനും യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

കമ്മറ്റി അംഗങ്ങളോടൊപ്പം റവ.ഫിലിപ്പ് ഫിലിപ്പ്, റവ.ഫാദര്‍ ഏബ്രഹാം സഖറിയാ എന്നിവരും സന്നിഹിതരായിരുന്നു.

റവ.അല്‍ഫാ വര്‍ഗീസ് മറുപടി പ്രസംഗം നടത്തി. ട്രഷറര്‍ മോസസ് പണിക്കര്‍ നന്ദി രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: ജീമോന്‍ റാന്നി

ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണ്‍ റവ.അല്‍ഫാ വര്‍ഗീസിന് യാത്രയയപ്പ് നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക