Image

വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി

പ്രസാദ് നായര്‍ Published on 20 March, 2017
വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍- വിമന്‍സ് ഫോറം സംഘടിപ്പിച്ച ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി.

വൃക്കരോഗം ബാധിച്ചു ചികിത്സയില്‍ കഴിയുന്ന രാജേഷിനും കുടുംബത്തിനും വേണ്ടി ആലപ്പുഴയില്‍ പുരോഗമിക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ ധനശേഖരണാര്‍ത്ഥം മാര്‍ച്ച് 18 ശനിയാഴ്ച മെറിലാന്റിലെ റോക്ക് വില്ലില്‍ നടത്തിയ ചാരിറ്റി ഡിന്നര്‍ നൈറ്റ് ജനസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. കേരളത്തിലെ ചാരിറ്റി സംഘടനയായ 'സ്‌നേഹ ജാലകവുമായി'  ഒത്തുചേര്‍ന്നാണഅ കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍- വിമന്‍സ് ഫോറം ഈ പദ്ധതിയുമായി മുമ്പോട്ട് പോകുന്നത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വേണ്ടി പ്രത്യേകം ഒരുക്കിയ കലാപരിപാടികളും ഗെയിം ഷോയും മാജിക്ക് ഷോയും മറ്റും കോര്‍ത്തിണക്കിയ ഒരു സായാഹ്നം അതിഥികള്‍ക്ക് അത്യന്തം ആനന്ദകരമായിരുന്നു.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍- വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സണ്‍ ലേഖാ നായര്‍ പദ്ധതിയുടെ പുരോഗമനത്തെപ്പറ്റിയും വിവിധ ഘട്ടങ്ങളെപ്പറ്റിയും വിശദീകരിച്ചു.

ചാരിറ്റി ഡിന്നറില്‍ പങ്കെടുത്തും സംഭാവനകള്‍ നല്‍കിയും ഈ സംരംഭത്തെ വിജയിപ്പിച്ച ഏവര്‍ക്കും കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍ പ്രസിഡന്റ് സന്ദീപ് പണിക്കര്‍ നന്ദി പ്രകാശിപ്പിച്ചു.

കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ് മെട്രോപൊളിറ്റന്‍ വാഷിങ്ങ്ടണ്‍ വെബ്‌സൈറ്റ്- www.KCSMW.org

വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
വാഷിങ്ങ്ടണ്‍ വിമന്‍സ് ഫോറത്തിന്റെ ചാരിറ്റി ഡിന്നര്‍ വന്‍ വിജയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക