Image

ഫാ. ഡേവിസ് ചിറമേലിനെ ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു.

ജിനേഷ് തമ്പി Published on 21 March, 2017
ഫാ. ഡേവിസ് ചിറമേലിനെ  ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു.
ഡാളസ്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഡാളസിലെ ശാഖ, ഫാ. ഡേവിസ് ചിറമേലിനെ കിഡ്‌നി ഫൗണ്ടേഷന് ഉദാരമായ സംഭാവന നല്‍കി കൊണ്ട് ആദരിച്ചു.

പ്രൊവിന്‍സ് പ്രസിഡന്റ് തോമസ് എബ്രഹാം ആണ് പ്രോവിന്‌സിനുവേണ്ടി സംഭാവന തുക നല്‍കിയത്. അച്ചന്റെ ലോകം എമ്പാടുമുള്ള പ്രവര്‍ത്തനങ്ങളെ തോമസ് അനുമോദിച്ചു.  ചടങ്ങില്‍ ഡബ്ല്യൂ. എം. സി. അമേരിക്ക റീജിയന്‍ പ്രസിഡണ്ട് ശ്രീ. പി. സി. മാത്യു, റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് കയ്യാലക്കകത്തു, പ്രൊവിന്‍സ് വൈസ് ചെയര്‍ ഷേര്‍ലി ഷാജി, ബിസിനസ് ഫോറം ഇ. സി. മെമ്പര്‍ ഫ്രിക്‌സ് മോന്‍, മുതലായവര്‍ പങ്കെടുത്തു.

വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പ്രവര്‍ത്തനങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്നും  തുടര്‍ന്നും നന്മ പ്രാവര്‍ത്തികള്‍ ചെയ്യുവാന്‍ ഈശ്വരന്‍ ഡബ്ല്യൂ, എം. സി. ക്കു ശക്തി നല്‍കട്ടെ എന്നും റെവ. ഫാ. ചിറമേല്‍ ആശംസ പ്രസംഗത്തില്‍ മറുപടിയായി പറഞ്ഞു. അമേരിക്കയില്‍ മലയാളികള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നത് കാണുന്നതില്‍ സന്തോഷം ഉണ്ടെന്നു അച്ഛന്‍ എടുത്തു പറഞ്ഞു.

വയനാട്ടില്‍ ഓലപ്പുര കൊണ്ടുള്ള സസ്!കൂളുകള്‍ ഏറ്റെടുക്കുന്ന പദ്ധതി, ചെന്നൈയില്‍ വീട് നഷ്ടപ്പെവര്‍ക്കു വീടുള്‍ നല്‍കുക, ഹ്ര്യദയ ശസ്ത്രക്രിയ ആവശ്യമുള്ള പന്ത്രണ്ടു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി ശസ്ത്രക്രിയ (ചെന്നൈ), തോമസ് മാഷ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് അക്കാദമി, മുതലായ ബ്രെഹത്തായ പരിപാടികളാണ് വേള്‍ഡ് മലയാളി കോണ്‍സില്‍ നടത്തിക്കൊണ്ടിരിക്കുന്നത്.  ഒരു ഒളിമ്പിയനെയെങ്കിലും നേടുക എന്ന ഉദ്ദേശത്തിലാണ് സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങിയത് എന്ന് റീജിയന്‍ പ്രസിഡന്റ് പി.സി. പറഞ്ഞൂ. വയനാട്ടിലെ  പാവപ്പെട്ട സ്‌കൂളുകളെ സഹായിക്കുന്ന പദ്ധതിയില്‍ അമേരിക്ക റീജിയനു എങ്ങനെ സഹായിക്കുവാന്‍ കഴിയും എന്ന വിഷയം അടുത്തു വരുന്ന ഇ. സി. മീറ്റിംഗില്‍ ചര്‍ച്ച ചെയ്യുമെന്ന് റീജിയന്‍ വൈസ് ചെയര്‍മാന്‍ വര്ഗീസ് പറഞ്ഞു. അടുത്ത കാലത്തു ഡാലസില്‍  നടത്തിയ പ്രോവിന്‌സിന്റെ ടാലെന്റ്‌റ് ഷോ ഡാലസില്‍ തന്നെയല്ല അമേരിക്ക റീജിയനില്‍ തന്നെ തരംഗം സൃഷ്ട്ടിച്ചയതായി കഴിഞ്ഞ ക്യാബിനറ് മീറ്റിങ് വിലയിരുത്തിയതായി പി.സി. പറഞ്ഞൂ.

പ്രൊവിന്‍സ് ചെയര്‍മാന്‍ തോമസ് ചെല്ലേത്, റീജിയന്‍ ചെയര്‍മാന്‍ ജോര്‍ജ് പനക്കല്‍, റീജിയന്‍ സെക്രട്ടറി കുരിയന്‍ സക്കറിയ, ട്രഷറര്‍ ഫിലിപ്പ് മാരേട്ട്, റീജിയന്‍ വൈസ് പ്രസിഡന്റുമാരായ ചാക്കോ കോയിക്കലേത്, എല്‍ദോ പീറ്റര്‍, ടോം വിരിപ്പാന്‍, ന്യൂ യോര്‍ക്ക് പ്രസിഡന്റ് ഷോളി കുമ്പിളുവേലില്‍, എന്നിവര്‍ ആശംസകള്‍ അറിയിച്ചു.  ഫിലാഡല്ഫിയയില്‍ എത്തുന്ന അച്ഛനെ  സന്ദര്‍ശിച്ചു കിഡ്‌നി ഫൗണ്ടേഷന് വേണ്ട സഹായം ചെയ്യുമെന്നു അമേരിക്ക റീജിയന്‍ ഇക്കണോമിക്‌സ് ആന്‍ഡ് സ്ട്രാറ്റജിക് ഫോറം പ്രസിഡന്റ് സാബു ജോസഫ് സി. പി. എ. യും ഫിലാഡല്‍ഫിയ  പ്രൊവിന്‍സ് പ്രസിഡന്റ് മോഹനന്‍ പിള്ളയും സംയുക്തമായി അറിയിച്ചു.

ഫാ. ജോര്‍ജ് (ജോഷി) എളമ്പാശ്ശേരില്‍,  ഡബ്ല്യൂ, എം. സി. ഗുഡ് വില്‍ അംബാസഡര്‍ ആയ ഏലിക്കുട്ടി ഫ്രാന്‍സിസ്, അഡ്വൈസറി ചെയര്‍മാന്‍ ടി. സി. ചാക്കോ, ഗ്ലോബല്‍ പ്രസിഡന്റ്  ഡോ. എ. വി. അനൂപ്, ടി. പി. വിജയന്‍, അഡ്വ. സിറിയക് തോമസ്, അലക്‌സ് കോശി വിളനിലം, മൈക്കിള്‍ സ്റ്റീഫന്‍ മുതലായവര്‍ ഡാളസിലെ പ്രോവിന്‌സിന്റെ പ്രവര്ത്തനങ്ങളെ അനുമോദിച്ചു.

അതിഥികളായി ഡാളസിലും അമേരിക്കയില്‍ തന്നെ  അറിയപ്പെടുന്ന എഴുത്തുകാരിയും പ്രസംഗികയുമായ മിനു എലിസബത്ത്, സെഞ്ച്വറി 21 റിയല്‍റ്റേര്‍ ഷാജി നിരാക്കല്‍, ഷാജി മാത്യു, മുതലായവരും ആല  സാംസ്‌കാരിക സംഘാടന നേതാക്കളും പെങ്കെടുത്തു.

 
വാര്‍ത്ത: ജിനേഷ് തമ്പി

ഫാ. ഡേവിസ് ചിറമേലിനെ  ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു.ഫാ. ഡേവിസ് ചിറമേലിനെ  ഡാലസില്‍ ഡബ്ല്യൂ. എം. സി. ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സ് ആദരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക